സെന്റ് തോമസ് കത്തോലിക്കരുടെ കുടുംബ കൂട്ടായ്മയായ കാത്തലിക് ഫോറം കൂടുതല്‍ ആവേശത്തോടെ മുന്നോട്ടു പോവുവാന്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ന്മാരുടെ അനുഗ്രഹങ്ങള്‍ സ്വീകരിച്ച് കേന്ദ്ര സമിതി യോഗം ഊര്‍ജ്ജസ്വലമായ പരിപാടികളുമായി രംഗത്തേക്ക്.വാല്‍സാളില്‍ ചേര്‍ന്ന കേന്ദ്ര സമിതി യോഗം യൂണിറ്റുകള്‍ ഇല്ലാത്ത സെന്ററുകള്‍ കേന്ദ്രീകരിച് യൂണിറ്റുകള്‍ രൂപികരിക്കുന്നതിനും , ഉള്ള കേന്ദ്രങ്ങള്‍ ലക്ഷ്യ പാതയിലേക്ക് കൂടുതല്‍ സജീവമാക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു.
പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രദര്‍ ടോമി പുതുക്കാട് പ്രാര്‍ത്ഥന അര്‍പ്പിച് യോഗ നടപടികള്‍ ആരംഭിച്ചു. സ്റ്റാന്‍ലി മാത്യു നന്ദി പ്രകാശിപ്പിച്ചു. UKSTCF ന്റെ പ്രഥമ സമ്മേളനം മാഞ്ചസ്റ്ററില്‍ വിജയം നേടിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും,പങ്കെടുത്ത് ജനസാന്ദ്രമാക്കിയ മാര്‍തോമ്മ കത്തോലിക്കര്‍ക്കും, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എല്ലാ മേഖലകളിലും നിന്നുള്ള അല്മായര്‍ക്കും കേന്ദ്ര സമിതി യോഗം നന്ദി രേഖപ്പെടുത്തി.
സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കുചെര്‍ന്ന്‍ ആശിര്‍വാദവും അനുഗ്രഹവും ദിവ്യ സാന്നിധ്യവുമായി സമ്മേളനത്തെ സംത്രുപ്തവും ആവേശവുമാക്കി അനുഗ്രഹ പ്രഭാഷണങ്ങള്‍ ചെയ്ത അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്വു അറക്കല്‍ പിതാവ്, മാര്‍ റെമിജിയോസ് ഇന്ച്ചനാനിയില്‍ , മാര്‍ പോള്‍ ആലപ്പാട്ട്, അല്‍മായ കമ്മീഷന്‍ സെക്രട്ടറി Adv . സെബാസ്റ്റ്യന്‍ VC എന്നിവരെയും UKSTCF കേന്ദ്ര സമിതി യോഗം ഏറെ നന്ദിയോടെ അനുസ്മരിച്ചു.
ഖജാന്‍ജി ഇമ്മാനുവേല്‍ മാണി അര്‍ദ്ധ വാര്‍ഷിക കണക്കും സെക്രട്ടറി ലിജു അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടും വായിച്ചു. കേന്ദ്ര സമിതി യോഗം പാസ്സാക്കി തുടര്‍ ചര്‍ച്ചകളിലേക്ക് നീങ്ങി.GCSE , എ ലെവല്‍ പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കുക , സഭയുടെ പ്രേഷിത വര്‍ഷാചരണം ഔചിത്യമായി ആചരിക്കുക വിവിധ റീജിയണല്‍ കമ്മിറ്റികള്‍ വികസിപ്പിക്കുക യൂണിറ്റുകള്‍ ഊര്‍ജ്ജസ്വലമാക്കുക, യൂണിറ്റുകള്‍ എല്ലായിടത്തും വ്യാപിക്കുക അടുത്ത ദേശീയ സമ്മേളനം, വിവിധ കര്‍മ്മ പദ്ധതികള്‍ എന്നിവയും ആലോചിച്ചു തീരുമാനിച്ചു,
UKSTCF ന്റെ സാംസ്കാരിക അത്മീയ സാമൂഹ്യ പരിപാടികള്‍ കൂടുതല്‍ വിപുലമാക്കുവാനും സീറോ മലബാര്‍ സഭക്കും അംഗങ്ങള്‍ക്കും തുണയാകുന്നതിന്നും കര്‍മ്മ പാതയില്‍ നയിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ ഉടന്‍ രൂപികരിക്കുന്നതിന്നും തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അപ്പച്ചന്‍ കണ്ണഞ്ചിറ – 07737856977
ലിജു പാറതോട്ടാല്‍ – 07889485529
ജിന്ടി ജോസ് – 07886333794
ജോയ് ജേക്കബ് – 07830817015
സ്റ്റാന്‍ലി മാത്യു – 07958646431
ബിജു ആന്റണി – 07809295451
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല