സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രമുഖ വ്യവസായി എം.എ. യൂസഫലി. ചര്‍ച്ച ഉടന്‍ പുനരാരംഭിക്കുമെന്നും പ്രവാസി ഭാരതീയ സമ്മേളനത്തിനിടെ യൂസഫലി പത്രലേഖകരോട് പറഞ്ഞു.
ഭൂമിയുടെ സ്വതന്ത്ര വിനിയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യും. സര്‍ക്കാറിന്റെ നയങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടായിരിക്കും ചര്‍ച്ച. കേരളത്തില്‍നിന്നുള്ള പ്രവാസിസമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് നാടിന്റെ വികസനം ഉറപ്പാക്കണമെന്നും ഇതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.
കൊച്ചിയില്‍ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 4000 പേര്‍ക്ക് ഇരിക്കാവുന്ന വലിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. ഇത് രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
എട്ടു വേദികള്‍ സെന്‍ററില്‍ ഉണ്ടാകും. 1000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏഴു മാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാനാണ് ഉദ്ദേശ്യമെന്നും നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയാകുമെന്നും യൂസഫലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല