നിത്യാനന്ദ വിവാദത്തെ തുടര്‍ന്ന് വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷയായ രഞ്ജിത തിരിച്ചെത്തുന്നു. മലയാള ചിത്രമായ പുതുമുഖങ്ങളിലൂടെയാണ് അഭിനയരംഗത്ത് രഞ്ജിത വീണ്ടും സജീവമാകുന്നത്.
കഴിഞ്ഞ വര്‍ഷമാദ്യം നിത്യാനന്ദ വിവാദത്തിലകപ്പെട്ടതിന് ശേഷം രഞ്ജിതയുടെ ഒരു സിനിമ മാത്രമാണ് തിയറ്ററിലെത്തിയത്. മണിരത്നം സംവിധാനം ചെയ്ത രാവണനായിരുന്നു അത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ രഞ്ജിത അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് സംവിധായകന് നിലപാട് മാറ്റി
2010ല്‍ തന്നെ തിയറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു പുതുമുഖങ്ങങ്ങള്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ രഞ്ജിത മാറിനിന്നത് സിനിമയുടെ ഷൂട്ടിങ് വൈകുന്നതിനിടയാക്കി.
പ്രകാശ് കാവുന്തറയുടെ തിരക്കഥയില്‍ ഡോണ്‍ അലക്സ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പുതുമുഖങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. ലാലു അലക്സ്, ഗീത, ഹരിശ്രീ അശോകരന്, സലീം കുമാര്‍, സരസീ, തുഷാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല