ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റ് കേന്ദ്രീകരിച്ച് പ്രവാസി മലയാളികളുടെ സ്വതന്ത്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ മലയാളി അസോസിയേഷന് ബിമ സമുചിതമായ പരിപാടികളോടെ ഓണം ആഘോഷിക്കുകയും വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബെല്‍ഫാസ്റ്റിലെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിയുന്ന ബിമയുടെ ഓണാഘോഷം വ്യത്യസ്തമായ കലാകായിയ പരിപാടികളോടെ ബെല്‍ഫാസ്റ്റില്‍വെച്ച് ആഘോഷിച്ചു. ഏകദിന പരിപാടികള്‍ക്ക് ശ്രീ ജോയി ജോസഫ്, ജോണി ഫിലിപ്പ്, ബിജു പുളിക്കല്‍, രാജു ഡേവി, റോയി തോമസ് എന്നിവര്‍ നേതൃത്വം നല്കി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്്കകും ഇനം തിരിച്ചുള്ള കായിക പരിപാടികളും അംഗങ്ങള്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കലാപരിപാടികളും ഓണാഘോഷത്തിന് കൂട്ടായ്മയുടെയും നിറവിന്റെയും ചാരുത പകരുന്നതായിരുന്നു.
ബിമയുടെ 2011-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഓണാഘോഷത്തോടനുബന്ധിച്ച് തിരഞ്ഞെടുത്തു. ചെയര്‍മാനായി മാത്യു നമ്പൂടകം, പ്രസിഡന്റ് ഷിബു മാത്തുചിറയില്, സെക്രട്ടറി ജോസഫ് തോമസ്, വൈസ് പ്രസിഡന്റ് വി റ്റി ജോയി, ജോയിന്റ് സെക്രട്ടറി സാറാമ്മ മാത്യു ഖജാന്‍ഞ്ചി ഡെലിഷ് വാമറ്റം എന്നിവരെയാണ് തിരഞ്ഞെടുത്തത്. വികേന്ദ്രീകൃത വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പങ്കാളിത്താഥിഷ്ടിത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും അംഗങ്ങളുടെ സാമൂഹിക സാംസ്കാരിക വികസനത്തിനുമായി പതിനഞ്ചംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല