1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

സാബു ചുണ്ടക്കാട്ടില്‍

യുകെയില്‍ എമ്പാടുമുള്ള മലയാളി സമാഗമത്തിന് തങ്ങള്‍ക്കു പൈതൃകമായി ലഭിച്ചിരിക്കുന്ന വിശ്വാസവും മരിയ ഭക്തിയും പരസ്യമായി പ്രഖ്യാപിക്കുന്നതിനു അവസരമൊരുങ്ങുന്നു. ഇംഗ്ലണ്ട് ക്രിസ്ത്യന്‍ ലൈഫ് മൂവ്മെന്റിന്റെയും മലയാളി കാമ്യൂനിട്ടിയുടെയും സാല്‍ഫോര്‍ഡ് രൂപതയുറെയും സംയുക്താഭിമുഖ്യത്തിലുള്ള ജപമാല റാലി ഒക്റ്റോബര്‍ ഒന്നാം തിയ്യതി നടക്കും. രാഷോമിലെ സെന്റ്‌ എഡ്വേര്‍ഡ് ചര്‍ച്ചില്‍ നിന്നും ആരംഭിക്കുന്ന ജപമാല റാലി മരിയ ഭക്തിയുടെ പ്രഖോഷണമായി മാറും.

രാവിലെ 10.30 ന് ആരംഭിക്കുന്ന റാലിയില്‍ മുത്തുകുടകളും ചെണ്ട മേളങ്ങളും സ്കോട്ടിഷ് പൈപ്പ് ബാന്‍ഡ് തുടങ്ങിയവ അകമ്പടിയാകും. പരിശുദ്ധാമ്മയുടെ ചൈതന്യം തുളുമ്പുന്ന തിരു സ്വരൂപം പ്രഭക്ഷിണത്തിന്റെ മുന്‍പിലായി നീങ്ങും. തുര്ലോ സ്ട്രീറ്റ്, വിമ്സ്ലോ റോഡ്‌, വിബ്രഹാം റോഡ്‌, ഹാര്‍ട്ട് റോഡ്‌, യു തൃ റോഡ്‌, വിറ്റ്മോര്‍ റോഡ്‌ എന്നിവിടങ്ങളിലൂടെ നീങ്ങുന്ന റാലി രണ്ടു മൈല്‍ താണ്ടി പ്ലാറ്റ്ഫീല്‍ഡ് പാര്‍ക്കില്‍ സമാപിക്കും. റാലിക്കിടെ പന്ത്രണ്ടു മണിക്ക് സെന്റ്‌ ഗെന്റഗന്‍സ് ചര്‍ച്ചില്‍ വിശ്രമത്തെ തുടര്‍ന്നാകും പുനരാരംഭിക്കുക. റാലിയില്‍ പങ്കെടുക്കുന്നവര്‍ ജപമാലയും കരുതെണ്ടാതാണ്.

വിവിധ പള്ളികളില്‍ നിന്നും ഇടക്\വക വികാരിമാരുടെ നേതൃത്വത്തില്‍ ബസുകളില്‍ എത്തുന്നവര്‍ സെന്റ്‌ എഡ്വേര്‍ഡ് ചര്‍ച്ചിന്റെ സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മലയാളി സമാഗമത്തിന് തങ്ങളുടെ വിശ്വാസം യുകെയില്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനും വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന യുകെയില്‍ വിശ്വാസത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമുള്ള തുടക്കമായിട്ടാണ് ജപമാല റാലി നടക്കുക. റാലിയില്‍ പങ്കെടുത്തു പരിശുദ്ധാമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഇംഗ്ലണ്ട് ക്രിസ്ത്യന്‍ ലൈഫ് മൂവ്മെന്റും സാല്‍ഫോര്‍ഡ് രൂപത്ത അധികൃതരും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
07877854876
07915652674
01612242589
marianprocession@clmuk.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.