മൂത്തവരുടെ വാക്കും മുതു നെല്ലിക്കയു ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍, ഇപ്പോള്‍ ഗവേഷക ലോകവും ഇതിനെ അംഗീകരിച്ചിരിക്കുകയാണ്. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഏറ്റവും വിവേകപൂര്‍വ്വം തീരുമാനമെടുക്കാനുള്ള കഴിവ് പ്രായമായവര്‍ക്കാണ് കൂടുതലെന്നാണ്. അനുഭവം കൂടുതല്‍ വിവേകപൂര്‍വ്വം ചിന്തിപ്പിക്കാന്‍ നമ്മളെ പ്രാപ്തരാക്കുമെന്നും ആണായാലും പെണ്ണായാലും അറുപതു വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍ എടുക്കുന്ന തീരുമാനം തെറ്റാകാന്‍ സാധ്യത വിരളമാണെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
പ്രായമായവരുടെ വാക്കിന് പുല്ലു വില പോലും കല്പ്പിക്കാത്തവരുടെ, പ്രായമായവര്‍ക്ക് ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവില്ലെന്ന വാദമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇരുപതുകളിലും മുപ്പതുകളിലും ജീവിക്കുന്ന ‘ചെറുപ്പക്കാര്‍’ എടുക്കുന്ന തീരുമാനങ്ങള്‍ താത്കാലിക പരിഹാരങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നതാണ് ടെക്സാസ് യൂണിവേഴ്സിറ്റിയും എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയും നടത്തിയ പഠനത്തിലെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ടോഡ് മാഡോക്സ് പറയുന്നത് ചെറുപ്പക്കാര്‍ തങ്ങളുടെ താല്പര്യത്തിലും താത്കാലിക സന്തോഷത്തിലുമൂന്നി തീരുമാനങ്ങള്‍ കൈക്കൊള്ളൂമ്പോള്‍ പ്രായമായവര്‍ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ പ്രാവര്‍ത്തികമായ, എടുക്കുന്ന തീരുമാനങ്ങളുടെ ഫലം ദീര്‍ഘകാലം ലഭിക്കതക്ക രീതിയില്‍ ചിന്തിക്കുന്നവരാണ് എന്നാണ്.
ചെറുപ്പക്കാരും പ്രായമായവരും തമ്മിലുള്ള ഈ വ്യത്യാസങ്ങള്‍ക്ക് കാരണം അവര്‍ തലച്ചോറ് പ്രായമാകുന്നതനുസരിച്ചു കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നത് കൊണ്ടാണെന്നും പഠനത്തില്‍ പറയുന്നു. മാനസികമായി ഇവര്‍ക്കിങ്ങനെ തീരുമാനം എടുക്കാനുള്ള കഴിവ് കൂടുമെങ്കിലും പ്രായമാകുന്നതനുസരിച്ചു ശാരീരികമായി ഉയരം കുറയും എന്നും ഒരു പഠനം തെളിയിക്കുന്നുണ്ട്, 30 വയസു മുതല്‍ 70 വയസു വരെ നമ്മുടെ ഉയരം കുറയുമത്രെ! ഓക്സ്ഫോര്‍ഡ് ജേര്‍ണല്‍ പുറത്തു വിട്ട പഠനത്തില്‍ ഇക്കാലയളവില്‍ പുരുഷന്മാര്ക്ക് ഒരു ഇഞ്ച് ഉയരവും സ്ത്രീകള്‍ക്ക് രണ്ടിഞ്ചു ഉയരവുമാണ് കുറയുകയെന്നു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല