സാധാരണയായി അമിതമായി ശബ്ദമുണ്ടാക്കി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരില് നിന്നാണ് പിഴ ഈടാക്കാര് എന്നാല്‍ ബ്രിട്ടന് ഇതില്‍ നിന്നും തികച്ചും വിഭിന്നമായൊരു തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്, എന്താണെന്നല്ലേ? വേണ്ടത്ര ശബ്ദമില്ലാതെ സഞ്ചരിക്കുന്ന കാറുകള്‍ക്ക് പിഴയൊടുക്കാനാണ് ബ്രിട്ടന്റെ പുതിയ തീരുമാനം. എന്താണെന്നോ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത് , കാരണമിതാണ് കുറഞ്ഞ ശബ്ദമുള്ള എന്‍ജിനുമായി സഞ്ചരിക്കുന്ന കാറുകള്‍ കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് തന്നെ.
ശബ്ദം കുറഞ്ഞാല്‍ എന്താണെന്നോ പ്രശ്നം വാഹനം വരുന്നുണ്ടെന്ന വിവരം പലപ്പോഴും കാല്‍നട യാത്രക്കാര്‍ക്ക് അറിയാന്‍ പറ്റാത്തത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടാത്രേ . കുറഞ്ഞ ശബ്ദമുള്ള കാറുകളില്‍ ശബ്ദം ഉയര്‍ത്താനുള്ള കൃത്രിമ ഉപകരണം ഘടിപ്പിക്കണമെന്നാണ് അധികൃതരുടെ പുതിയ നിര്‍ദേശം. കാറുള്‍പ്പെടെ ലണ്ടനില്‍ ഏതു വാഹനത്തിനും നന്നേ ചുരുങ്ങിയത് 40 ഡെസിബല്‍ ശബ്ദമെങ്കിലും ഉണ്ടായിരിക്കണം.
സമീപകാലത്തായി ശബ്ദം നന്നേ കുറഞ്ഞ കാര്‍ മോഡലുകള്‍ ഉല്പാദിപ്പിച്ചുവരുന്ന കമ്പനികളെ പുതിയ ചട്ടം വെട്ടിലാക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനിശ്ശബ്ദമായി കടന്നുപോകുന്ന ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളും നിര്‍മാണം നവീകരിക്കാന്‍ നിര്‍ബന്ധിതമാകും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല