1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2011

സാബു ചുണ്ടക്കാട്ടില്‍

മാക്ക്ലസ്ഫീല്‍ഡ്: മാക്ക്ലസ്ഫീല്‍ഡ് മലയാളി കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ മാക്ക്ലസ് ഫീല്‍ഡ് മോര്‍ട്ടണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, കായിക മത്സരങ്ങള്‍, അത്തപ്പൂക്കളം, മാവേലിക്ക് സ്വീകരണം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമാകും. വിഭവ സമൃദ്ദമായ ഓണസദ്യ പരിപാടിയുടെ സവിശേഷതയാണ്. ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മാര്‍ക്ക്ലാസ്ഫീല്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം:
Morton Hall
Macclesfield
SK 117bn

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.