ചിലങ്ക ഫാമിലി ക്ലെബ്ബ് നോര്താംപ്ടന് ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 18 ഞായറാഴ്ച രാവിലെ 11 .30 മുതല്‍ ഡസ്ട്ടന് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തി.മീറ്റിംഗില്‍ പ്രസിഡന്റ് ജൈസണ് ജെയിംസ് അധ്യക്ഷം വഹിച്ചു ആഘോഷ പരിപാടികള്‍ മാവേലി തമ്പുരാന് ഉത്ഘാടനം ചെയ്തു. ജോര്‍ജ് സര് ഓണസന്ദേശം നല്കി .വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,ഗാനമേള,കൂട്ടുലേലം തുടങ്ങിയവ ഉണ്ടായിരുന്നു.
കലാപരിപാടികളുടെ ഭാഗമായി തിരുവാതിര , പുലികളി, വള്ളം കളി , തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ ഒരുക്കിയിരുന്നു. മഹാകവി ഇടശ്ശേരിയുടെ പൂതപാട്ടിന്റെ ദ്രശ്യവിഷ്കാരം ഒരു വേറിട്ട അനുഭവമായി. കുട്ടിയെ തട്ടിയെടുത്ത പൂതത്തിന്റെയും കുട്ടിയെ തിരിച്ചു കിട്ടാന്‍ അമ്മ നടത്തുന്ന പരിശ്രമങ്ങളും പുതിയ തലമുറയിലെ നമ്മുടെ കുട്ടികള്‍ക്ക് പുതിയ അറിവായിരുന്നു.
ചിലങ്ക ആര്‍ട്സ് ക്ലെബ്ബിന്റെയും പ്രോഗ്രാം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഉള്ള കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഓണാഘോഷം കേരളത്തിലെത് പോലെ മനോഹരമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ക്ലബ് അംഗങ്ങള്‍ . ചാരിറ്റി ഷോപ്പ് നടത്തി ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ക്ലബ് അംഗങ്ങള്‍ പ്രത്യേക താല്പരര്യം കാണിച്ചതില്‍ ക്ലബ് ഭാരവാഹികള്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു.
പരിപാടികളില്‍ പങ്കെടുത്തഅംഗങ്ങള് കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ കോടിമുണ്ടുകളും കസവ് സാരികളും അണിഞ്ഞു അണിനിരന്നത് കണ്ണിനു കുളിര്മയേകുന്ന കാഴ്ചയായിരിന്നു.ക്ലെബ്ബിന്റെ ഫണ്ട് ശേഘരണത്തിന്റെ ഭാഗമായി നറുക്കെടുപ്പും കൂട്ടുലേലവും നടത്തിയിരുന്നു. നറുക്കെടുപ്പിലെ വിജയികള്കുള്ള സമ്മാനങ്ങള്‍ ഉദാരമായി സംഭാവന ചെയ്തത് Mr. Breet Varghese (BV Phones Northampton ) , Mr Selvam (Chicken Village Restaurant Northampton) , Joy Thomas (Allied Financial Services) , Jomon (Manby Cattering Ltd) – Kettering തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങള്‍ ആണ് .കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ കായിക മത്സരങ്ങളുടെ സമ്മാനദാനവും ഓണഘോഷത്തോനോടനുബന്ധിച്ചു നടത്തി. ക്ലെബ് സെക്രട്ടറി സോണി നന്ദിയും പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല