1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2011

സന്താന നിയന്ത്രണം അടിസ്ഥാന നയമാക്കുന്ന കരടുബില്‍ ഉള്‍പ്പെടെയുള്ള വിവാദ ശിപാര്‍ശകളുമായി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു കുട്ടികളില്‍ ക്കൂടുതല്‍ ഉള്ളവരില്‍നിന്നു പിഴ ഈടാക്കണമെന്നു കമ്മീഷന്‍ തയാറാക്കിയ കേരള വനിതാ കോഡ് കരടുബില്ലില്‍ നിര്‍ദേശിക്കുന്നു. ജസ്റീസ് കൃഷ്ണയ്യര്‍ അധ്യക്ഷനായ പന്ത്രണ്ടംഗ സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. സുരക്ഷിതമായ ഗര്‍ഭച് ഛിദ്ര സംവിധാനം സൌജന്യമാ യി ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തണമെന്ന വിവാദ വ്യവസ്ഥ യും കരടുബില്ലിലുണ്ട്.

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കു സര്‍ക്കാര്‍ സഹായം നല്കേണ്ടതില്ലെന്നാണ് ഒരു നിര്‍ദേശം. ജനസംഖ്യയുടെ അസാധാരണമായ വര്‍ധന തട യാന്‍ സന്താനനിയന്ത്രണം അനിവാര്യമാണ്. വനിതാ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിയമം നടപ്പാക്കുമ്പോള്‍ ഓരോ കുടുംബത്തിലും കുട്ടികള്‍ രണ്ടി ല്‍ കവിയരുത് എന്നത് ഉറപ്പാക്കണം. കൂടുതല്‍ കുട്ടികള്‍ക്കായി മത ത്തെയോ ജാതിയെയോ വംശത്തെയോ പ്രാദേശികതയെ യോ മറ്റേതെങ്കിലും വിശ്വാസപ്രമാണത്തെ യോ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ക്കു നിയമപരമായ അയോഗ്യത നേരിടേണ്ടിവരും. നിയമപരമായി വിവാഹമോചനം നേടിയശേഷം ദമ്പതികളില്‍ ഒരാള്‍ വീണ്ടും വിവാഹം ചെയ്താല്‍ അതിലുണ്ടാ കുന്ന കുട്ടിയെ മറ്റൊരു കുടുംബത്തിലെ അംഗമായി കണക്കാക്കണം.

നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം രണ്ടു കുട്ടികളില്‍ക്കൂടുതല്‍ ഉണ്ടാവുക യോ നിയമത്തില്‍ പറയുന്ന മറ്റു വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 107-ാം വകുപ്പനുസരിച്ചുള്ള ശിക്ഷ അനുഭവിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കു സിവില്‍, ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും. 10,000 രൂപ പിഴയോ മൂന്നു മാസം വരെ തടവോ ആണു ശിക്ഷ. നിയമം ലംഘിക്കുന്ന മാതാപിതാക്കളാണു ശിക്ഷ നേരിടേണ്ടി വരുക. ഇതിനായി നിയമസഭ പ്രത്യേക നിയമമുണ്ടാക്കണം. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും നിയമത്തില്‍ പറയുന്ന വ്യവസ്ഥ പാലിക്കുന്നവര്‍ക്കു മാത്രമേ അര്‍ഹ തയുണ്ടാവൂ.

ജനപ്പെരുപ്പനിയന്ത്രണ നയം നടപ്പാക്കുന്നതിന് പത്തില്‍ കുറയാത്ത അം ഗങ്ങളുള്ള കമ്മീഷന്‍ രൂപവത്കരിക്കണം. ജനനനിയന്ത്രണം എന്ന നയത്തോ ടു യോജിപ്പുള്ളവരെയാണു കമ്മീഷനില്‍ അംഗങ്ങളാ യി നിയമിക്കേണ്ടത്. മതേതര നിലപാടുള്ള സാമൂഹ്യപ്രവര്‍ത്തകനാവണം കമ്മീഷന്റെ തലവന്‍. രാഷ്ട്രീയ, മതസംഘടനകളുടെ ഭാരവാഹികള്‍ കമ്മീഷനി ല്‍ അംഗങ്ങളാകാന്‍ പാടില്ല. മുഖ്യമന്ത്രിയടക്കം ഉചിതമെന്നു തോന്നുന്ന ഉന്നതരുമായി കൂടിയാലോചിച്ചാവണം ഗവര്‍ണര്‍ കമ്മീഷനു രൂപം കൊടുക്കുന്നത്.

നിലവിലുള്ള നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ കമ്മീഷന് അധികാരമുണ്ടാകും. നിയമത്തിന്റെ അന്തഃസത്തയില്‍ ഉറച്ചുനിന്നു ചര്‍ച്ചകളും സംവാദങ്ങളും കമ്മീഷ ന്‍ സംഘടിപ്പിക്കണം.
ജനസംഖ്യാ നിയന്ത്രണത്തിനെതിരേ പ്രചാരണം നടത്തുന്ന മത, സാമൂഹ്യ, രാഷ്ട്രീയ, അക്കാദമിക സംഘടനകളെയും സ്ഥാപനങ്ങളെയും ഗവര്‍ണര്‍ സെന്‍ഷര്‍ (കടുത്ത ശാസന) ചെയ്യണം. ഏതെങ്കിലും ഘട്ടത്തില്‍ ഇത്തരം സെന്‍ഷര്‍ നടപ ടി ഇളവു ചെയ്യുമ്പോള്‍ ഗവര്‍ണര്‍ കമ്മീഷന്റെ ശിപാര്‍ശ തേടണം. ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഒരു ഓഫീസറെ നിയമിക്കണം.

വിവാഹസമയത്തു സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധികളും അവ പ്രതിപാദിക്കുന്ന പുസ്തകങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കണമെന്നും ബില്ലിന്റെ കരടില്‍ നിര്‍ദേശിക്കുന്നു. വിവാഹം, ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദിഷ്ട നിയമവ്യവസ്ഥ പാലിക്കുന്നവര്‍ക്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാമ്പത്തിക ആനുകൂല്യം നല്കാനും ശിപാര്‍ശയുണ്ട്.

നിയമജ്ഞന്‍ ഡോ. എന്‍. ആര്‍. മാധവമേനോന്‍ മുഖ്യ ഉപദേഷ്ടാവും ജസ്റീസ് ടി.വി. രാമകൃഷ്ണന്‍ ഉപാധ്യക്ഷനുമായ കമ്മീഷനില്‍ പ്രഫ.എന്‍.കെ. ജയകുമാര്‍, പ്രഫ.കെ.എന്‍. ചന്ദ്രശേഖരന്‍പിള്ള, അഡ്വ. പി.ബി. സഹസ്രനാമന്‍, അഡ്വ. ദേവന്‍ രാമചന്ദ്രന്‍, കല്പനാ ജോസഫ്, റിട്ട.ക്യാപ്റ്റന്‍ സറീന നവാസ്, ബീനാ സെബാസ്റ്യന്‍ എന്നിവര്‍ അംഗങ്ങളാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ വസതിയിലെ ത്തി ഏറ്റുവാങ്ങി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടു ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.