പക്ഷാഘാത രോഗികള്‍ക്ക് ആശ്വാസമായി യന്ത്രക്കാലുകള്‍ (റോബോട്ടി ലഗ്) വരുന്നു. നെതര്‍ലാന്റ് സര്‍വകലാശാലയിലെ ഒരുകൂട്ടം എഞ്ചിനീയര്‍മാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നമാണ് കാലുകള്‍ക്ക് പുറത്ത് ഘടിപ്പിക്കുന്ന യന്ത്രക്കാലുകളുടെ നിര്‍മാണത്തിന് പിന്നില്‍. പക്ഷാഘാത രോഗികളുടെ ചലനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇവ ഏറെ സഹായകമാവുമെന്നാണ് കരുതുന്നത്്.
യന്ത്രക്കാലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ പരിശീലനം ആവശ്യമാണ്. നട്ടെല്ലിന് ക്ഷതമേറ്റ രോഗികളിലാണ് ഇവര്‍ യന്ത്രക്കാലുകള്‍ പരീക്ഷിച്ചത്. ചുരുങ്ങിയതെങ്കിലും അവര്‍ വെച്ച ഒരോ കാലടിയും തങ്ങളുടെ അധ്വാനത്തിന്‍െറ പ്രതിഫലമായാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കാണുന്നത്.
യന്ത്രക്കാലുകള്‍ രോഗികള്‍ക്ക് താങ്ങാവുമെന്ന് മാത്രമല്ല അവരുടെ കാല്വെപ്പുകളില് വരുന്ന പിഴവുകള്‍ ചൂണ്ടിക്കാണിക്കാണിക്കാനും ഇതിന് കഴിയുമെന്നാണ് ഈ സംരംഭത്തില്‍ പങ്കാളിയായ ഡോ. എഡ്വിന് വാന്‍ പറയുന്നത്. 2012 ആവുമ്പോഴേക്കും ലോകമൊട്ടുക്കും വ്യാവസായികാടിസ്ഥാനത്തില്‍ ഇവ എത്തിക്കാനാകുമെന്നാണ് നിര്‍മാതാക്കാളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല