1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2020

സാജു അഗസ്റ്റിൻ: മലയാള ചലച്ചിത്ര സംഗീത പ്രേമികൾക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗീത ഇതിഹാസ രത്നങ്ങളാണ് S ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗായകർ.

ഈ മഹാ പ്രതിഭകൾ സംഗീത ലോകത്തിനു നൽകിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടും, ഇവർ ആലപിച്ച ശ്രുതി മധുരങ്ങളായ ഗാനങ്ങൾ കോർത്തിണക്കിഅവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് “സ്‌മൃതി ഗീതാഞ്ജലി”

ആതുര ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്‌ത ഗായകരായ യുകെയിൽ നിന്നുള്ള ഡോ : സവിത മേനോൻ , ഡോ : വാണി ജയറാം (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം), ഇന്ത്യയിൽ നിന്നും ഡോ: രശ്മി സുധേഷ്‌, ഡോ: സംഗീത ബാലകൃഷ്‌ണൻ എന്നിവരാണ് ഈ സംഗീതാർച്ചന അവതരിപ്പിക്കുന്നത്.

ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് റിഥം-നിഷാന്ത് കോഴിക്കോട് , ഗിറ്റാർ നിതിൻ, തബല – ലാലു, വിനീഷ്- കീബോർഡ് , തബല – സന്ദീപ് പോപ്പാട്കർ യുകെ തുടങ്ങിയവരാണ്

കൊച്ചിൻ കലാഭവൻ ലണ്ടനും, പ്രശസ്ത ഗായകനായ ജി വേണുഗോപാൽ കാൻസർ രോഗികളായ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി നടത്തുന്ന “സസ്നേഹം G വേണുഗോപാൽ” ഫൗണ്ടേഷനും ചേർന്നാണ് ഈഗാനോപഹാരം പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.ഡിസംബർ 12 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയംമൂന്ന് മണിമുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടൻറെ we shall overcome ഫേസ്ബുക് പേജിൽലൈവായി സ്‌മൃതി ഗീതാഞ്ജലി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും .

യുകെയിൽ നിന്നുള്ള അറിയപ്പെടുന്ന നർത്തകിയും സ്‌റ്റേജ് ആങ്കറുമായ ദീപ്‌തി വിജയനാണ് ഈ പരിപാടിപ്രേക്ഷകർക്ക് മുന്പിലെത്തിക്കുന്നത്. പ്രോഗ്രാം കോർഡിനേറ്റർമാർ റെയ്‌മോൾ നിധിരി, ദീപാ നായർ. പ്രോഗ്രാംകാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക . .

https://www.facebook.com/We-Shall-Overcome-100390318290703/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.