പൊതുനിരത്തില്‍ മുഖാവരണം ധരിക്കുന്നതിനെ വിലക്കിയ ഫ്രഞ്ച് സര്‍ക്കാരിനെതിരെ പുതിയ സമരപരിപാടിയുമായി ഒരു സ്ത്രീ. അടുത്തവര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കെന്‍സ ഡ്രൈഡര് എന്ന മുഖാവരണ അനുകൂലി മുന്നറിയിപ്പു നല്‍കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പൊതുനിരത്തില്‍ മുഖാവരണം നിരോധിച്ചതിനുശേഷം ആ വസ്ത്രം ധരിച്ചതിനു കെന്സയെപ്പോലെ പല സ്ത്രീകളും പിഴയൊടുക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം. തങ്ങളും ഫ്രഞ്ച് പൌരന്മാര്ത്തന്നെയാണെന്നും ഫ്രഞ്ച് സ്ത്രീകള്‍ അനുഭവിക്കുന്ന പലപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് ലക്ഷ്യമെന്നുമാണ് കെന്‍സയുടെ പക്ഷം. പൌരാവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് തന്നെപ്പോലുള്ളര് എന്നും അവര്‍ പറഞ്ഞു.
അതേസമയം പൊതുനിരത്തില്‍ മുഖാവരണം നിരോധിച്ച പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ തീരുമാനത്തിനെ അനുകൂലിക്കുന്നവരാണ് ഫ്രഞ്ചുകാരില്‍ ഏറിയ കൂറും. മുഖംമറയ്ക്കുന്ന സ്ത്രീകള്‍ രാജ്യത്തിന്റെ മതേതരമുഖത്തിനെതിരാണ്, സ്ത്രീ- പുരുഷസമത്വത്തിനെതിരാണ്, ആ വസ്ത്രം ഭീകരര്‍ മറയായി ഉപയോഗിക്കും തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് ഫ്രാന്‍സ് മുഖാവരണം നിരോധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല