ചിലവ് ചുരുക്കലിന്റെ ഭാഗമായി എന്‍എച്ച്എസ് സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ചത് തങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാനെന്നു നേഴ്സുമാരുടെ വെളിപ്പെടുത്തല്‍. നാലില്‍ മൂന്ന് നേഴ്സുമാരും സ്റ്റാഫുകളുടെ ലഭ്യത കുറവ് മൂലം രോഗികള്‍ അപകടതിലാകാമെന്നു കരുതുന്നവരാണ്.
പലരും പറയുന്നത് അമിത ജോലി ഭാരം മൂലം തങ്ങള്‍ക്കു രോഗികളുടെ കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിച്ചേക്കുമെന്നാണ്. നേഴ്സിംഗ് ടൈംസ് നടത്തിയ സര്‍വ്വേയില്‍ പകുതി പേരും ഇത്തരത്തില്‍ കയ്യബദ്ധം സംഭവിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുമെന്നും പറഞ്ഞു.
മുക്കാല്‍ ഭാഗം നേഴ്സുമാരും തങ്ങളുടെ മേലധികാരികളെ ഭയപ്പെടുന്നവരാണെന്നും സര്‍വ്വേയില്‍ പറയുന്നു. 20 ബില്യന്‍ പൌണ്ടിന്റെ ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ബ്രിട്ടന് ആരോഗ്യ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചത്. ഈ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നു പെഷ്യന്‍സ് അസോസിയേഷന് പറഞ്ഞത് നമുക്ക് കൂടുതല്‍ നേഴ്സുമാരെ അത്യാവശ്യമാണെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല