ജിന്‍സ് മാത്യു
ഇന്ത്യയിലെ പ്രശസ്തമായ ഈസ്റ്റ് വെസ്റ്റ് കോളേജ് ഓഫ് നെഴ്സിങ്ങിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ യൂറോപ്പിലെ മൂന്നാമത് സംഗമം ഡര്ബി ഷെയറിലെ സെന്റ് ജോര്‍ജ് പാരിഷ ഹാളില്‍ വെച്ച് അതി വിപുലമായ പരിപാടികളോടെ നടന്നു.
രാവിലെ പത്ത് മണിക്ക് റവ: ഫാ: അലെന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചു. കോളേജ് ചെയര്‍മാന്‍ ചിത്രകല നാഗരാജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ജീന്‍സ് തിരുനോട്ടില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു ചിത്രകല ഇത്രയധികം പൂര്‍വ്വ വിദ്യാര്‍ഥികളെ യൂറോപ്പില്‍ വെച്ച് കാണാന്‍ കഴിഞ്ഞതില്‍ അത്യധികം ആഹ്ലാദം പ്രകടിപ്പിച്ചു. കോളേജിന്റെ പുതിയ പ്രവര്‍ത്തന രീതികളെ പറ്റി വിശദീകരിച്ചു, അടുത്തു തന്നെ തുടങ്ങുന്ന മെഡിക്കല്‍ കോളെജിലേക്ക് പൂര്‍വ വിദ്യാര്തികളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേക പരിഗണനയും ഫീസാനുകൂല്യങ്ങളും വാഗ്താനം ചെയ്തു.
തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ എന്‍ എച്ച് എസ് പെന്‍ഷന്‍ സ്കീമും പുതിയ മാറ്റങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു ബാബു കെ പി സംസാരിച്ചു. തുടര്‍ന്നു നടന്ന കലാകായിക മത്സരങ്ങള്‍ക്ക് ജിംബ് പി, എല്‍ദോസ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണിനും കാതിനും വരന വിസ്മയം പകര്‍ന്ന കലാപരിപാടികള്‍ ഏവരെയും ആനന്ദ ലഹരിയില്‍ ആറാടിച്ചു.
അടുത്ത വര്ഷം സംഗമം ഫ്രാന്‍സിലെ ലൂര്‍ഡില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ഇതിലേക്കായി ബിജുമോന്‍ എം എയെ കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു. അനീഷ് പരത്തിനാല്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല