പ്രണയിക്കുന്നത് ഒരു കുറ്റമാണോ? അല്ലെന്നു നമ്മള് സമ്മതിക്കുമെങ്കിലും മൊത്തത്തില്‍ ഇന്ത്യന്‍ സമൂഹത്തിനു പ്രണയത്തെ അംഗീകരിക്കാന്‍ അല്പം മടിയാണ്.എന്നാല്‍ ഇപ്പോള്‍ പ്രണയിക്കുന്നത് ഒരു കുറ്റമല്ലെന്നും അതിന് ശിക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു . ജഹാംഗീര്‍പുരി സ്വദേശിയായ സഞ്ജയിന്റെ കേസ് വിചാരണയ്ക്കിടെയാണ് കോടതിയുടെ ഈ പരാമര്‍ശം.
ഇരുപത്തിരണ്ടുകാരനായ സഞ്ജയ് തന്റെ 15കാരിയായ കാമുകിയെ വീട്ടുകാരുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടു പോയി ലൈംഗികബന്ധത്തിലേര്പ്പെട്ടുവെന്നതായിരുന്നു കേസ്. ഏപ്രില്‍ 1ന് പെണ്‍കുട്ടിയെ കാണാതായെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്കി. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടി തിരിച്ചെത്തി. തന്റെ കാമുകനുമായി ഒരു ഔട്ടിങ്ങിന് പോയതാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
എന്നാല്‍ രക്ഷിതാക്കളുടെ പരാതി പ്രകാരം സഞ്ജയിനെതിരെ കേസെടുത്തു. വിചാരണ തടവായി 3 മാസം സഞ്ജയ് ജയിലില്‍ കഴിഞ്ഞു. പിന്നീട് ഇവരുടെ ബന്ധം ഇരുവീട്ടുകാരും അംഗീകരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന കുറ്റം അപ്പോഴും സഞ്ജയിന്റെ പേരിലുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ തന്നെ സഞ്ജയ് മൂന്നു മാസം തടവ് അനുഭവിച്ചു കഴിഞ്ഞുവെന്നും ഇതില്‍ കൂടുതല്‍ ശിക്ഷ പ്രതി അര്‍ഹിക്കുന്നില്ലെന്നും വിചാരണ കോടതി കണ്ടെത്തി. പ്രണയിക്കുന്നതിനെ ഒരു കുറ്റമായി കാണാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല