മുംബൈ ഇന്ത്യന്‍സ് നായകന് ഹര്ഭജന് സിങ്ങിന്റെയും ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെയും ബൗളിങ്ങിനു മുന്നില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തകര്‍ന്നടിഞ്ഞു. തിങ്കളാഴ്ച നടന്ന ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എ മത്സരത്തില്‍ കരീബിയന്‍ ടീം16.2 ഓവറില്‍ 98 റണ്‍സിന് പുറത്തായി. ഓഫ്സ്പിന്നര്‍ ഹര്ഭജന് സിങ് 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മലിംഗ ഇത്രയും റണ്‍സിന് രണ്ടു വിക്കറ്റ് കൊയ്തു. 23 റണ്‍സെടുത്ത ജേസണ്‍ മുഹമ്മദാണ് ട്രിനിഡാഡിന്റെ ടോപ്സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ടീമിനുവേണ്ടി ലെന്‍ഡല്‍ സിമ്മണ്‍സും(21) ആഡ്രിയന് ബറാത്തും(11) നന്നായി തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുരുതുരെ വീഴുന്നതാണ് കണ്ടത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ അപകടകാരിയാവുകയാണെന്ന് തോന്നിച്ച ബറാത്തിനെ വീഴ്ത്തി മലിംഗയാണ് ട്രിനിഡാഡിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ബറാത്ത് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. നിലയുറപ്പിച്ച് കളിക്കാന്‍ ഒരാള്‍ പോലും തയ്യാറാവാതിരുന്നതോടെ കരീബിയന്‍ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങി.
വെടിക്കെട്ടുവീരനായ അവരുടെ മുന്‍താരം ഇക്കുറി ഇറങ്ങിയത് എതിരാളികളായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു. ഒന്നിന് 41 എന്ന നിലയില്‍ നിന്നും 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു മുന്‍നിര വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഒരു തിരിച്ചുവരവിനു പോലും പറ്റാത്ത നിലയിലേക്ക് സന്ദര്‍ശകര്‍ വഴുതി. ഒടുവില്‍ 22 പന്തുകള്‍ ബാക്കിനില്‍ക്കെ അവര്‍ 98 റണ്‍സിന് പുറത്തായി. മുംബൈയ്ക്കുവേണ്ടി നെചിം അഹമദ്, ജയിംസ് ഫ്രാങ്കഌന്‍, കൈറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റു നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല