ഇന്ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇന്ഡസ് കള്‍ചറല്‍ അസോസിയേഷന്‍ നണീറ്റന്‍ ഏറ്റെടുത്ത് നടത്തുന്ന അടുത്ത സംരംഭമാണ് ഓള്‍ യുകെ ഐസിഎ ബാഡ്മിന്റല്‍ ടൂര്‍ണമെന്റ്. നവംബര്‍ ഇരുപതിന് നണീറ്റനില്‍ വെച്ച് നടക്കുന്ന ICA ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനത്തിനു അര്‍ഹാരാകുന്ന ടീമിന് 501 പൌണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനമായി 251 പൌണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ICA പ്രസിഡണ്ട് അഭിലാഷ് ഗോപിദാസന്‍ മത്സരാനന്തരം സമ്മാനിക്കും.
യുകെയിലെ പ്രഗത്ഭരായ ടീമുകള്‍ അണിനിരക്കുന്ന ഇന്ഡസ് ICA ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ നവംബര്‍ പതിനഞ്ചിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്
അഭിലാഷ് ഗോപിദാസന്‍ :07939412784
ഫെലിക്സ് സെബാസ്റ്റ്യന്‍ :07809378500
ഗിരീഷ് ചാക്കോ :07983398542
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല