1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

ആലിംഗനം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്. പുരുഷന്‍‌ സ്ത്രീയോട് ചെയ്യുന്ന ആലിംഗനം, മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്നത്, കാമുകന്‍ കാമുകിയോട് ചെയ്യുന്നത് എന്നിങ്ങനെ പല തരത്തിലുള്ള അര്‍ത്ഥങ്ങള്‍ ഓരോ ആലിംഗനത്തിനുമുണ്ട്. ഓരോ ആലിംഗനവും ഒരു പൂര്‍ണ്ണതയാണ്, പൂര്‍ത്തിയായ ഒരു കൊത്തുപണിയാണെന്ന് കമല സുരയ്യയെപ്പോലെ മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരി പറഞ്ഞിട്ടുമുണ്ട്.

അതൊക്കെ ആലിംഗനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ്. ഇവിടെ കാര്യം വേറെയാണ്. ആറുവയസ്സുള്ള ഒരു കുട്ടിക്ക് ഇന്നേവരെ ആലിംഗനം ലഭിച്ചിട്ടില്ലെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്കളെ സ്നേഹത്തോടെ ആലിംഗനം ചെയ്യാത്ത മാതാപിതാക്കളുണ്ടാകുമോയെന്നൊക്കെ ചോദിക്കുന്നതിന് എന്താണ് കാര്യമെന്നറിയേണ്ടെ? ആറുവയസുകാരന്റെ തൊലിപ്രശ്നമാണ് കാര്യങ്ങള്‍ക്കെല്ലാം കാരണം. തൊലിപ്പുറത്തെ പ്രശ്നംമൂലം ആര്‍ക്കും റൈ വില്യംസിനെ ആലിംഗനം ചെയ്യാന്‍ തോന്നുന്നില്ല എന്നതാണ് കാരണം.

എപ്പിഡര്‍മോല്യസിസ് ബല്ലോസ എന്ന തൊലിപ്പുറത്തെ അസുഖമാണ് റൈ വില്യംസിനെ ബാധിച്ചിരിക്കുന്നത്. ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന ഈ അസുഖം സാധാരണഗതിയില്‍ മാറില്ലെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. ജനിച്ചപ്പോള്‍ മുതല്‍ ഈ പ്രശ്നം അനുഭവിക്കുന്ന റൈ വില്യംസ് ഓയില്‍മെന്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കാര്യമായ മാറ്റമൊന്നുമില്ല.

അതേസമയം റൈ സ്കൂളിലെ ഒരു താരമാണെന്നാണ് മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നത്. ഇരുപത്തിയെട്ടുകാരിയായ റൈയുടെ അമ്മ താന്യ മൂര്‍ പറയുന്നത് മകനെ പൊന്നുപോലെയാണ് നോക്കുന്നതെന്നാണ്. മകന് അസുഖമാണെന്ന് കരുതി അവനെ അവഗണിക്കുന്നില്ലെന്ന് താന്യ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.