രതിബന്ധങ്ങളുടെ കാര്യം പറയുമ്പോള്‍ പലപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് മിക്കവാറുംപേരും ചൂണ്ടിക്കാണിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഏയ്ഡ്സ് രോഗികള്‍ ഉള്ളതെന്നാണ് ഇതിന് കാരണമായി പറയുന്നത്. കാര്യം ശരിയാണുതാനും. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിയുകയാണ്. രതിബന്ധങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വികസികരാജ്യങ്ങളിലാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതും കൗമാരക്കാര്‍ക്കിടയില്‍ നടക്കുന്ന രതിബന്ധങ്ങളുടെ കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ ഒട്ടും പുറകിലല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
രതിബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ കണക്ക് നോക്കിയപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയെന്നാണ് സൂചന. രതിയിലേര്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. പഠനങ്ങള്‍ക്കിടയിലെ ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. കൗമാരക്കാരില്‍ നല്ലൊരു പങ്കും സുരക്ഷിതമല്ലാത്ത രീതിയില്‍ രതിയിലേര്പ്പെടുന്നവരാണ്.
ഏതാണ്ട് 43%പേരാണ് ക്വോണ്ടം ഉപയോഗിക്കാതെ രതിയിലേര്‍പ്പെടുന്നത്. ഇവര്‍ ഗര്ഭംപോലുള്ള പ്രശ്നങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് രതിയിലേര്‍പ്പെടുന്നത്. 2009ല്‍ സുരക്ഷിതമല്ലാത്ത രതിയിലേര്‍പ്പെടുന്നവരുടെ എണ്ണം 36% മായിരുന്നു. എന്നാല്‍ അത് ഈവര്‍ഷം 43%മായി ഉയരുകയായിരുന്നു. ഇതിനെക്കാള്‍ ഗുരുതരമായ പ്രശ്നം 62% യുവാക്കളും 55% യുവതികളും ഗര്‍ഭധാരണം എങ്ങനെ തടയാമെന്ന കാര്യത്തില്‍ പൂര്‍ണ്ണമായും അറിവുള്ളവരാണെന്ന കാര്യമാണ്.
രതിയിലേര്‍പ്പെടുന്ന ഭൂരിഭാഗംപേരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാത്തത് തങ്ങളുടെ പങ്കാളികള്‍ അത് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് മാത്രമാണ്. എന്നാല്‍ 15% പേര് പറയുന്നത് മദ്യപിച്ച അവസ്ഥയില്‍ രതിയിലേര്‍പ്പെടുമ്പോള്‍ ക്വോണ്ടം പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ വിട്ടുപോകുമെന്നാണ്. രതിമൂര്ച്ഛയുടെ ഘട്ടത്തില്‍ ലിംഗം പുറത്തെടുക്കുന്നത് നല്ലൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കാണുന്ന 16% കൗമാരക്കാര്‍ ബ്രിട്ടണിലുണ്ട്. കൂടാതെ ആര്‍ത്തവസമയത്തെ സുരക്ഷിതരതിയില് വിശ്വസിക്കുന്ന ആറുശതമാനംപേരും ബ്രിട്ടണിലുണ്ട്.
അതുപോലെതന്നെ പ്രധാനമായും ബ്രിട്ടണില്‍ അറ് ശതമാനം കുട്ടികള്‍ക്ക് രതിസംബന്ധമായ അറിവില്ലെന്ന റിപ്പോര്‍ട്ട്. കൂടാതെ പതിനാറ് ശതമാനം കൗമാരക്കാര്‍ രതിസംബന്ധമായ വിഷയങ്ങളില്‍ അദ്ധ്യാപകര്‍ നല്കുന്ന അറിവിനെ വിശ്വസിക്കാത്തവരാണ്. 2009ല്‍ ഗര്‍ഭനിരോധന മാര്ഗ്ഗങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കാതെ രതിയിലേര്‍പ്പെടുന്ന യുവതികളുടെ എണ്ണം 36%മായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും വര്‍ദ്ധിച്ചിട്ടുണ്ട്.
കൗമാരക്കാര്‍ക്കിടയില്‍ ലൈംഗീകവിദ്യാഭ്യാസം ഇല്ലാതെപോകുന്നത് വന്‍ സാമൂഹികപ്രശ്നമായി മാറുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. 6,000 കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതെന്ന് ഗവേഷകര്‍ അറിയിച്ചു. 29 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ യൂറോപ്പില്‍നിന്നുള്ള കൗമാരക്കാരെക്കാള്‍ കൂടുതല്‍ ലൈംഗീകവിദ്യാഭ്യാസം ലഭിക്കുന്നവരാണ് ലാറ്റിനമേരിക്കയിലെ കുട്ടികളെന്ന് തെളിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ 78% കൗമാരക്കാര്‍ക്കും ഏഷ്യയിലെ 76% കൗമാരക്കാര്‍ക്കും അമേരിക്കയിലെ 74% കൗമാരക്കാര്‍ക്കും ശരിയായ ലൈംഗീകവിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും കുറച്ച് ലൈംഗീകവിദ്യാഭ്യാസം ലഭിച്ചിട്ടുള്ളത് യൂറോപ്പിലെ കൗമാരക്കാര്‍ക്കാണ്. വേറും 55%മാണ് യൂറോപ്പിലെ ലൈംഗീകവിദ്യാഭ്യാസം ലഭിച്ചിട്ടുള്ള കൗമാരക്കാരുടെ എണ്ണം.
എന്നാല്‍ ഈജിപ്തിന്റെയൊക്കെ കാര്യം പരിശോധിക്കുമ്പോള്‍ ബ്രിട്ടണെപ്പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസിക്കാന്‍ വഴിയുണ്ടെന്നാണ് സൂചന. രതിയിലേര്പ്പെട്ടശേഷം കുളിച്ചാല്‍ ഗര്ഭമുണ്ടാകില്ലെന്ന് വിശ്വാസിക്കുന്ന 36% കൗമാരക്കാരാണ് ഈജിപ്തിലുള്ളത്. ബ്രിട്ടണിലെയൊക്കെ കൗമാരക്കാര്‍ ഇതിലുംഭേദമാണെന്ന് ആശ്വസിക്കാം. കൃത്യമായി ആലോചിക്കാതെ രതിയിലേര്പ്പെടുന്നതുമൂലം ലോകത്ത് 208 മില്യണ്‍ ഗര്ഭമുണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇരുപതില്‍ ഒരു യുവതിക്കുവീതം രതിസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല