രാത്രി മുഴുവന്‍ ഉറങ്ങാന്‍ പറ്റുന്നില്ല എന്നാലോചിച്ച് വിഷമിക്കുന്നവര്‍ ഏറെയാണ്. പകലിലെ ചില ശീലങ്ങളാണ് രാത്രിയിലെ ഉറക്കം കളയുന്നത് . പകല്‍സമയങ്ങളിലെ ചെറിയ കാര്യങ്ങള്‍ പോലും ഉറക്കത്തെ കെടുത്തുന്നു.
മദ്യവും പാലും
കിടക്കുന്നതിന് മുമ്പ് രണ്ടണ്ണം അടിക്കാം എന്നു കരുതുന്നവര്‍ ഏറെയുണ്ട്. അത് കാളരാത്രിയാണ് സമ്മാനിക്കുക. ചിലപ്പോള്‍ ഉറങ്ങിയെന്നനു വരാം, പക്ഷെ സ്വാഭാവികമായ ഉറക്കത്തെ അത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അതേ സമയം ചൂടുള്ള പാലിന്റെ പ്രവര്‍ത്തനം പലവിധത്തിലാണെന്ന് വിദഗ്ദര്‍ പറയുന്നു. “1970കളില്‍ ഹോര്‍ലിക്സ് കമ്മിഷന് നടത്തിയ പരീക്ഷണങ്ങളില്‍ പാല് എങ്ങനെ ഉറക്കത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. ദിവസവും പാല് കുടിച്ചതിനു ശേഷം മാത്രം ഉറങ്ങാന്‍ കഴിയുന്ന ആളുകളെ അവര്‍ കണ്ടെത്തുകയുണ്ടായി. പക്ഷെ ഇതുവരെ ആ ശീലമില്ലാതിരുന്ന ആളുകള്‍ക്ക് പാല് കുടിച്ചതിനുശേഷം ഉറക്കം നഷ്ടപ്പെടുന്നതായും കണ്ടു.
കിടക്കയ്ക്കു മുമ്പിലെ വ്യായാമം
കിടക്കാന്‍ പോകുന്നതിനു മുമ്പ് വ്യായാമം ചെയ്തുകളയാം എന്നു വിചാരിക്കേണ്ട. 30 മിനുട്ട് വ്യായാമം നടത്തിയാല്‍ അത് നാല് മണിക്കൂര്‍ നേരത്തേക്ക് ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ദര് പറയുന്നു. സമ്മര്‍ദ്ദം കുറക്കുമെങ്കിലും ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുന്നത് ഉറക്കത്തിന് തടസ്സമാകും.
കമ്പിളിപുതപ്പ് വേണോ?
കമ്പിളിയും പുതച്ച് സുഖമായി ഉറങ്ങാമെന്നാണോ വിചാരിക്കുന്നത്…ശരീരത്ത അത് ചൂടാക്കുന്നു.ശരീരത്തോട് ബന്ധപ്പെട്ട് കിടക്കുന്ന തലയേയും ഇത് ബാധിക്കുന്നു. അതിനാല്‍ സുഖകരമായ ഉറക്കത്തിന് കമ്പിളി ഒഴിവാക്കിക്കോളൂ…
ഉറക്കം വരാന്‍ കട്ടിലില്‍ കയറി കിടക്കേണ്ട
ഉറക്കം വരട്ടെയെന്നു കരുതി കട്ടിലില്‍ കയറി കിടന്നാല്‍ അത് പ്രശ്നമാകും. കുറെ നേരത്തേക്ക് ഉറങ്ങാന്‍ സാധിക്കാതെ വരുന്നത് കുറെ പേരുടെ പ്രശ്നമാണ്. അപ്പോള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ് പോയി പാട്ടു കേള്‍ക്കുകയോ മറ്റേതെങ്കിലും രീതിയിലോ റിലാക്സ് ചെയ്യുക.
നേരത്തെ കിടക്കേണ്ട
ഉറക്കം നഷ്ടപ്പെടുന്നവര്‍ പതിവായി ചെയ്യുന്ന കാര്യമാണ് വൈകി ഉറങ്ങുന്നതും, നേരത്തെ എഴുന്നേല്ക്കുന്നതും. പക്ഷെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ അവര്‍ ഈ ശീലം മാറ്റി തുടങ്ങണം.. പിന്നീട് 15 മിനുട്ട് നേരത്തെ കിടന്നു ശീലിച്ചാല്‍ ക്രമേണ ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂട്ടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല