1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

കെന്റിനടുത്ത്‌ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ കഴിഞ്ഞ ദിവസം മരിച്ച കൊല്ലം രവീന്ദ്രനാഥന്‍പിള്ള(60) യുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മൂന്നര വരെ പൊതു ദര്‍ശനത്തിനു വയ്ക്കും.നാളെ നാട്ടിലേക്ക് കൊണ്ടുപോകാനും വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുവാനുമാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

ജി പി സെന്ററിലേക്ക് പോകും വഴി ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് കുഴഞ്ഞു വീണ നാഥന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പെംബുറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്.വെസ്റ്റ്‌ കെന്‍റ് കേരലൈറ്റ്സ് -സഹൃദയ എന്ന മലയാളി സംഘടനയാണ് നാഥന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോകുവാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നത്.ലണ്ടനിലെ കേരള ഗൂപ്പ്‌ ഓഫ് ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്നു പരേതന്‍.മൂന്നാഴ്ച മുന്‍പാണ് പെംബുറി ഹോസ്പിറ്റലിലെ കാറ്ററിംഗ് വിഭാഗത്തില്‍ ജോലി കിട്ടി ടണ്‍ബ്രിഡ്ജ് വെല്‍സിലേക്ക് താമസം മാറ്റിയത്.

മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

Rowland Brothers Funeral Directors
299-305 WHITE HORSE ROAD
CROYDON
CR0 2HR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.