സ്വന്തം ലേഖകൻ: 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിൽ നടക്കും. ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയും നിരവധി ലോകമേളകൾ വിജയകരമായി നടത്തിയും കഴിവുതെളിയിച്ച ഖത്തറിനുള്ള അംഗീകാരം കൂടിയാണ് 2030ലെ മേളയുടെ ആതിഥേയത്വം. മസ്കത്തിൽ ഇന്നലെ നടന്ന ഒളിമ്പിക് കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിെൻറ ഭാഗമായി നടന്ന വോെട്ടടുപ്പിലാണ് ദോഹക്ക് നറുക്കുവീണത്. വോെട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് 2034ലെ ഗെയിംസിെൻറ ആതിഥേയരുമാകും. ഖത്തറും സൗദിയും മാത്രമാണ് ആതിഥേയത്വ പദവി പ്രതീക്ഷിച്ച് അവസാന റൗണ്ടിലുണ്ടായിരുന്ന രാജ്യങ്ങൾ.
മസ്കത്തിൽ ചൊവ്വാഴ്ചയാണ് ജനറൽ കൗൺസിൽ യോഗം ആരംഭിച്ചത്. 26 ദേശീയ ഒളിമ്പിക്ക് കമ്മിറ്റികളുടെ പ്രതിനിധികളാണ് കൗൺസിൽ യോഗത്തിലും വോെട്ടടുപ്പിലും പെങ്കടുക്കാൻ മസ്കത്തിലെത്തിയത്. ഇവർ ബാലറ്റ് മുഖേനയും 19 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒാൺലൈനിലുമാണ് വോെട്ടടുപ്പിൽ പെങ്കടുത്തത്.
ഇത് രണ്ടാംതവണയാണ് ദോഹ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. 2006ലെ ഏഷ്യൻ ഗെയിംസ് ദോഹയിലായിരുന്നു. 2022ലെ ലോകകപ്പ് ഫുട്ബാൾ ഖത്തറിൽ നടക്കാനിരിക്കുകയാണ്. 2030ലെയും 2034ലെയും ഏഷ്യൻ ഗെയിംസുകളും അറേബ്യൻ ഉപ ഭൂഖണ്ഡത്തിലാണ് നടക്കുക. ഗൾഫിലെ കായികപ്രേമികൾ അതിരില്ലാത്ത ആവേശത്തിലാണിപ്പോൾ.1951ൽ ന്യൂഡൽഹിയിലാണ് ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത്. 19ാമത് ഏഷ്യൻ ഗെയിംസാണ് ഇനി നടക്കാനിരിക്കുന്നത്.
അടുത്ത വർഷം സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ സിൻജ്യങ് പ്രവിശ്യയിലാണ് 19ാമത് ഏഷ്യൻ ഗെയിംസ് നടക്കുക. 20ാമത് ഏഷ്യൻ ഗെയിംസ് 2026ൽ ജപ്പാനിലെ അയിച്ചി നഗോയയിലും നടക്കും. 2030 ഏഷ്യൻ ഗെയിംസിനായുള്ള ഖത്തറിെൻറ സൗകര്യങ്ങളും ഒരുക്കങ്ങളും നേരത്തേ നേരിട്ട് വിലയിരുത്തിയ ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പരിശോധനാ സമിതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുസ്ഥിരതയും നിശ്ചയദാർഢ്യവും മികവും സംയോജിപ്പിച്ചുകൊണ്ടുള്ള ഏഷ്യൻ ഗെയിംസിനാണ് ഖത്തർ തയാറെടുക്കുന്നതെന്ന് ദോഹ ഏഷ്യൻ ഗെയിംസ് 2030 ബിഡ് കമ്മിറ്റിയും പറഞ്ഞു.
രണ്ടുദിവസം നീണ്ടുനിന്ന പരിശോധന സമിതിയുടെ സന്ദർശനത്തിൽ ദോഹയുടെ അടിസ്ഥാന സൗകര്യങ്ങളും ബിഡ് കമ്മിറ്റിയുടെ ആസൂത്രണ പദ്ധതികളും സമിതി വിലയിരുത്തിയിരുന്നു.
ലോകോത്തര കായികതാരങ്ങൾക്കും കായിക ചാമ്പ്യൻഷിപ്പുകൾക്കും സേവനങ്ങൾ നൽകിയ ഖത്തറിെൻറ അത്യാധുനിക കായിക, ആരോഗ്യ സംവിധാനങ്ങൾ സമിതി പരിശോധിച്ചു. ആസ്പയർ ഡോം, ആസ്പതർ സ്പോർട്സ് മെഡിസിൻ ആശുപത്രി, ദോഹ 2030 ഏഷ്യൻ ഗെയിംസ് പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട അൽ ബെയ്ത് സ്റ്റേഡിയം, ലുസൈൽ അറീന എന്നിവയും സമിതി സന്ദർശിക്കുകയും സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തുകയും ചെയ്തു.
കായിക മേഖലയിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറും ദോഹ 2030 പ്രസിഡൻറുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി നേരത്തെ വ്യക്തമാക്കിയിരുന്നു.2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. 2030 ഏഷ്യൻ ഗെയിംസിനുള്ള ലോഗോയും കാമ്പയിൻ മുദ്രാവാക്യവും ബിഡ് കമ്മിറ്റി നേരത്തേ പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല