മക്കളെക്കൊണ്ട് യാതൊരു ഉപകാരവുമില്ലെന്നു ഇനി മേലില്‍ ഒരു പിതാവും പറഞ്ഞേക്കരുത് കാരണം വര്‍ഷങ്ങള്‍ നീണ്ട ഒരു പഠനത്തിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത് അച്ഛനാകുന്നത് ഹൃദ്രോഗ സാധ്യത 20 ശതമാനം കുറക്കുമെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 135000 പേരില്‍ നടത്തിയ പഠനമാണ് മക്കളില്ലാത്ത പുരുഷന്മാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
പഠനത്തിനു നേതൃത്വം നല്കിയ യുഎസ് ഗവേഷകര്‍ പറയുന്നത് ഇന്‍ഫെര്ടിലിറ്റി ഭാവിയില്‍ ഹൃദയത്തിനു പ്രശങ്ങള്‍ ഉണ്ടാകുമെന്നതിന്റെ സൂചന കൂടിയാണെന്നാണ്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ: മൈക്കല്‍ എയില്‍സ് ബെര്‍ഗാണ് പിതാക്കന്മാര്‍ക്കു സന്തോഷം പകരുന്ന ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം പറയുന്നത് ഇന്‍ഫെര്‍ടെയില്‍ ആയ പുരുഷന്മാര്‍ ഭാവിയില്‍ പലതരം കാന്‍സറുകള്‍ അടക്കം വിവധ രോഗങ്ങള്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നാണ്.
വിവാഹിതരും അവിവാഹിതരുമായ 130000 ത്തില ധികം 50 വയസില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്മാരെയാണ് ഗവേഷകര്‍ നിരീക്ഷണത്തിന് വിധേയരാക്കിയത്, അതേസമയം പഠനത്തിനു വിധേയരാക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും ഹൃദ്രോഗമടക്കം മറ്റൊരു രോഗങ്ങളും ഇല്ലെന്ന് ഗവേഷകര്‍ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു പത്ത് വര്‍ഷം നീണ്ട കാലയളവില്‍ ഇവരില്‍ 10 ശതമാനം പേരും മരണപ്പെട്ടു, ഇവരില്‍ അഞ്ചില്‍ ഒരാള്‍ വീതം മരണപ്പെട്ടത് ഹൃദ്രോഗം മൂലമായിരുന്നു.
തുടര്‍ന്നു ഇവരുടെ പിതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളില്ലാത്ത പുരുഷന്മാര്‍ക്ക് 17 ശതമാനം അധികം സാധ്യതയാണ് ഹ്രുദ്രോഗമുണ്ടാകാനെന്നു ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ഡോ: എയ്സന്‍ ബര്‍ഗ് പറഞ്ഞത് ജീവശാസ്ത്രപരമായ ചില കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ്. എന്നിരുന്നാലും കുട്ടികളുണ്ടാകാത്തത് ഹൃദ്രോഗത്തിന് കാരണമാണെന്ന് ഉറപ്പിച്ചു പറയാന്‍ ഗവേഷണത്തിന് കഴിഞ്ഞിട്ടില്ല, അതേസമയം കുട്ടികളില്ലാത്തവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല