ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ജൂത സമൂഹത്തിന് ഇസ്രയേലില്‍ കുടിയേറാന്‍ താമസിയാതെ അനുമതി ലഭിച്ചേക്കും. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍നിന്നുള്ള 7232 ജൂതരാണ് സ്വരാജ്യത്തു തിരിച്ചെത്താന്‍ ദീര്‍ഘകാലമായി അനുമതി കാത്തു കഴിയുന്നത്. കുടിയേറ്റ അനുമതിക്കുള്ള തീരുമാനം വരുന്ന ആഴ്ചകളില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ജറുസലേം പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.
കുടിയേറ്റത്തിന് ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്ന് പ്രാദേശിക ക്രിസ്ത്യന്‍ സംഘടനകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മനാസെ ഗോത്രത്തില്‍പ്പെട്ട ഇവരുടെ തിരിച്ചുവരവ് ബൈബിള്‍ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്നു ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നു.
വിദേശകാര്യമന്ത്രി അവിഗ്ദോര്‍ ലൈബര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി, ഇന്ത്യയിലെ അവശേഷിക്കുന്ന ജൂതരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ മൂന്നു മാസം മുമ്പ് തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. മനാസെ ഗോത്രത്തിലെ 1700 ഓളം പേര് ഒരു പതിറ്റാണ്ടിനിടെ ഇസ്രയേലിലേക്കു കുടിയേറിയിരുന്നു. എന്നാര് ജൂതപാരമ്പര്യം സംബന്ധിച്ച പ്രശ്നങ്ങളെത്തുടര്‍ന്നു 2007 മുതല്‍ കുടിയേറ്റം നിര്‍ത്തിവച്ചു.
28 നൂറ്റാണ്ടുകള്‍ക്കുമുമ്പ് യഹൂദ രാജ്യം വിഭജിച്ച് ഇസ്രയേല്‍ രാജ്യം രൂപീകരിച്ച പത്തുഗോത്രങ്ങളില് ഒന്നാണു മനാസെയുടേത്. ഇസ്രയേലിലെ ഉന്നത റബ്ബി സമിതിയും ഇന്ത്യയിലെ ജൂതര്‍ മനാസെ ഗോത്രത്തിന്റെ പിന്മുറക്കാരാണെന്ന് അംഗീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല