ലോകത്തെ ഞെട്ടിച്ച മരണങ്ങളിലൊന്നാണ് മൈക്കില്‍ ജാക്സന്റേത്. ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന സംഗീതപ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരണിയിച്ച മരണമായിരുന്നു മൈക്കില്‍ ജാക്സന്റേത്. മരണത്തിനുശേഷവും ഏറെ ആഘോഷിക്കപ്പെട്ട താരമായിരുന്നു മൈക്കില്‍ ജാക്സണ് എന്നു പറഞ്ഞാലും തെറ്റില്ലതന്നെ. കാരണം അത്രയ്ക്കായിരുന്നു മൈക്കിളിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞു പരത്തിയ കഥകള്‍.
മൈക്കിളിന്റെ ജീവിതം മരണത്തിനുശേഷവും മൈക്കിളിനെ വേട്ടയാടുകയായിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ചും ആശങ്കപ്പെട്ടും മൈക്കിളിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായെന്ന് പറഞ്ഞാല്‍ മതിയല്ലോ! എന്തായാലും മൈക്കിളിലെ ചികിത്സിച്ച ഡോക്ടറാണ് കുറ്റക്കാരന്‍ എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്.
മൈക്കിളിന് ചോദിച്ചപ്പോഴെല്ലാം ഉറക്കഗുളികളും വേദനസംഹാരികളുമെല്ലാം കൊടുത്തുവെന്നാണ് ആരോപണം ഉയര്‍ന്നത്. വിചാരണയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ ഡോക്ടര്‍ മൈക്കില്‍ ജാക്സണ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കി. മരണത്തിന്റെ തലേദിവസം പരിപാടിക്കായി പരിശീലനം നടത്തുന്ന ജാക്സന്റെ ചിത്രവും കിടക്കയില്‍ മരിച്ചുകിടക്കുന്ന ജാക്സന്റെ ചിത്രവുമാണ് ഹാജരാക്കിയത്. പരിശീലനം നടത്തുന്ന മൈക്കില്‍ ജാക്സന്റെ പല വശത്തുനിന്നുള്ള ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗായകന്റെ ജീവിതം അടയാളപ്പെടുത്തുന്നതാണെന്ന് ലോസ് ആഞ്ചലസ് ജില്ലയുടെ ഡെപ്യൂട്ടി അറ്റോര്‍ണി ഡേവിഡ് വാള്‍ഗ്രീന്‍ പറഞ്ഞു.
ഡോക്ടറായ കോണ്റാര്ഡ് മര്‍ഫിയെ മൈക്കില്‍ ജാക്സന് തന്റെ വിശ്വസ്തനായ വൈദ്യനായി സ്വീകരിച്ചിരുന്നുവെന്ന് ഡേവിഡ് വാള്‍ഗ്രീന്‍ പറഞ്ഞു. അതേസമയം മൈക്കിളിലെ മര്‍ഫി മരുന്നുകളുടെ തെറ്റായ വഴികളിലൂടെ നടത്തുകയായിരുന്നുവെന്നാണ് ഒരിടത്തുനിന്നും ഉയരുന്ന ആരോപണം. കൃത്യമായ ധാരണയില്ലാതെ മരുന്ന് കഴിച്ചതുമൂലമാണ് മൈക്കില്‍ മരണമടഞ്ഞതെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മര്‍ഫിയെ വിശ്വസിച്ചതിന്റെ പ്രതിഫലമാണ് മൈക്കളിന്റെ മരണമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
പതിനഞ്ച് ലിറ്ററോളും അനസ്തേഷ്യ മരുന്നുകള്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിയതിന്റെ രേഖകള്‍ ഡേവിഡ് ഗ്രീന്‍ ഹാജരാക്കിയിട്ടുണ്ട്. ഷിപ്പ്മെന്റ് രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. മൈക്കില്‍ ജാക്സനോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് ഡോക്ടര്‍ ഇത് വാങ്ങാന്‍ ശ്രമിച്ചത്. ഒരുവര്‍ഷം മൈക്കില്‍ ജാക്സനോടൊപ്പം ജോലി ചെയ്യുന്നതിന് ഏതാണ്ട് അഞ്ച് മില്യണ്‍ ഡോളറാണ് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് മാസം 150,000 ഡോളറിന് ജോലി ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.
ഇതിനൊക്കെ മൈക്കില്‍ ജാക്സന് ഉന്മാദാവസ്ഥയിലെത്തിയാല് ഒറ്റയ്ക്ക് വിടാനാണത്രേ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ ആശുപത്രിയില്‍ കൊണ്ടുപോകാനോ മറ്റ് ചികിത്സകള്‍ കൊടുക്കാനോ അനുവദിക്കാറില്ലെന്നും തെളിഞ്ഞിട്ടുണ്ട്. എന്ത് ആവശ്യം വന്നാലും മര്‍ഫി ആശുപത്രിയിലേക്ക് വിളിക്കില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന് വരുന്നതുവരെ ഇരുപത് മിനിറ്റോളം സമയം ഒന്നും ചെയ്യാതെ ഇരിക്കുമെന്നുമാണ് കൂട്ടത്തിലുള്ളവര്‍ പറയുന്നത്. ഉറക്കഗുളികയായി അനസ്തേഷ്യ മരുന്ന് കൊടുത്തതാണ് ജാക്സന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല