കാനഡയിലെ ആദ്യ തമിഴ് വംശജയായ എംപിയാണ്. ആള് മൊഞ്ചുള്ള സുന്ദരിയുമാണ്. പോരാത്തതിന് യുവതിയും. വയസ് 29 ആയതേയുള്ളൂ. എന്നാല്‍ ആള് ഇപ്പോള്‍ ഒരു വിവാദത്തിലാണ്. കഴുത്ത് ഇറക്കി വെട്ടിയ വസ്‌ത്രത്തിനുള്ളില്‍നിന്ന് അല്‍പം ‘സൗന്ദര്യം’ പുറത്തേക്ക് തള്ളി നിന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഇല്ലാത്ത പുകിലെല്ലാം പിടിക്കുന്നത്. രാധിക സിത്സബയേശന്‍ എന്ന ഉയര്‍ന്നു വരുന്ന രാഷ്‌ട്രീയ നേതാവാണ് ഇപ്പോള്‍ അല്‍പം ‘സൗന്ദര്യം’ പുറത്തുകാട്ടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നത്.
യഥാര്‍ത്ഥത്തില്‍ ‘സൗന്ദര്യം’ പുറത്തായതല്ല വിവാദം എന്നതാണ് കൗതുകകരം. ഉദ്യോഗസ്‌ഥരിലാരോ ചിത്രം എഡിറ്റ് ചെയ്‌ത് ‘സൗന്ദര്യം’ മറച്ചതാണ് വിവാദം. എംപി അറിയാതെയാണ് ഈ പണിപറ്റിച്ചതെന്നാണ് ആരോപണം എംപിയുടെ ‘സൗന്ദര്യം’ പുറത്തുകാണുന്നത് മോശമാണെന്നു കണ്ട് ഉദ്യോഗസ്‌ഥരിലാരോ പടം ഫോട്ടോഷോപ്പില്‍ പരിഷ്‌കരിച്ചതാകാമെന്നാണ് കരുതുന്നത്. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ എംപിയുടെ ഔദ്യോഗിക പാര്‍ലമെന്ററി പ്രൊഫൈലിലാണ് ഈ എഡിറ്റിങ്.
സ്‌ത്രീസഹജമായ സൗന്ദര്യം അവഹേളിച്ചുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പാര്‍ലമെന്റ് പോലുള്ള ഒരു വിശുദ്ധമായ സ്‌ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തുവന്നതാണ് ചിത്രം എഡിറ്റ് ചെയ്‌തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചിത്രത്തില്‍ എഡിറ്റിങ് നടത്തിയതോടെ സിത്സബയേശന്റെ ഭംഗിയില്‍ ചെറിയ ഇടിവ് തട്ടിയെന്ന് ആരും സമ്മതിക്കും. എന്നാല്‍ പാര്‍ട്ടിയോ, എംപിയുടെ ഓഫീസോ, അതോ പാര്‍ലമെന്ററി വെബ്‌സൈറ്റിന്റെ അതോറിറ്റി എന്നിവരില്‍ ആരെങ്കിലുമാണോ ഈ ‘പണി’ കാണിച്ചതെന്ന് വ്യക്‌തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല