വണ്ടിയോടിച്ചതിന് സൗദി വനിതയ്ക്ക് പത്ത് ചാട്ടവാര്‍ അടി ശിക്ഷ. ഷെയ്മ ജാസ്‌തൈനയ്ക്കാണ് തിങ്കളാഴ്ച ജിദ്ദയിലെ റെഡ് സീ സിറ്റി കോടതി ശിക്ഷ വിധിച്ചത്. ജൂലായില്‍ വണ്ടിയോടിച്ചതിന് ഷെയ്മയെ അറസ്റ്റ് ചെയ്തിരുന്നു.
തനിക്ക് ശിക്ഷ ലഭിച്ചതില്‍ നടുങ്ങിയിരിക്കുകയാണ് ഷെയ്മ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിയ്ക്കാനും അവര്‍ തയ്യാറായിട്ടില്ല.സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി കൊണ്ടുള്ള അബ്ദുള്ള രാജാവിന്റെ പ്രഖ്യാപനം വന്ന് ഒരു ദിവസത്തിന് ശേഷമാണ് വണ്ടിയോടിച്ചതിന് ഒരു സ്ത്രീയ്ക്ക് ശിക്ഷ വിധിയ്ക്കുന്നത്. വണ്ടിയോടിച്ചതിന് മറ്റൊരു സ്ത്രീയെ കൂടി അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
വണ്ടിയോടിച്ചതിന് ചാട്ടവാറടി വിധിച്ച നടപടിയ്ക്കെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെ ഉത്തമോദാഹരണമാണിതെന്ന് ഒരു സ്ത്രീപക്ഷ സംഘടനാപ്രവര്‍ത്തക അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല