എറണാകുളം മുളന്തുരുത്തി സ്വദേശി ചേരിയില്‍ വീട്ടില്‍ സാറാമ്മ ചെറിയാന്‍ (68) ബെഡ്‌ഫോര്‍ഡില്‍ അന്തരിച്ചു. ബെഡ് ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടറായ മകന്‍ ഡോ. എല്‍സണ്‍ തോമസിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സാറാമ്മ.
മൃതദേഹം സപ്തംബര്‍ 29ന് മുളന്തുരുത്തി സെന്റ് ജോണ്‍സ് ദി പാപ്പിസ്റ്റ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും. എല്‍സണ്‍ തോമസിന്റെ ഭാര്യ ഡോ. സുനു, മക്കളായ കെസിയ, ജോഷ്വാ, സക്കറിയ എന്നിവര്‍ക്കൊപ്പമാണ് സാറാമ്മ അന്ത്യനാളുകള്‍ ചെലവഴിച്ചത്. മക്കള്‍: ഡോ. എല്‍സണ്‍ തോമസ്, ജസ്സന്‍, മോന്‍സണ്‍.
സാറാമ്മയുടെ നിര്യാണത്തില്‍ ബെഡ്ഫോര്‍ഡ് ആന്‍ഡ് മാസ്റ്റണ്‍ കേരള അസോസിയേഷന്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല