കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽവ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട്ശ്ര ദ്ധേയമാകുകയാണ്. നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബർ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡൽഹിയിൽ നിന്നുള്ളനർത്തകി അശ്വനി സോണിയാണ്.
യുകെ ടോപ് ടാലെന്റ്സ് വിഭാഗത്തിൽ നൃത്തം അവതരിപ്പിക്കുന്നത്, യുക്മ കലാമേളകളിൽ നിരവധി തവണ കലാതിലകമായിട്ടുള്ള സ്നേഹ സജിയും ആൻ മരിയ ജോജോയും ചേർന്നാണ്. ചെംസ്ഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ ഇവർ അവതരിപ്പിക്കുന്ന നൃത്തം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് യുകെയിൽ നിന്നുള്ള പ്രശസ്ത നർത്തകനും നൃത്ത അദ്ധ്യാപകനുമായ ഷിജു മേനോനാണ്.
ഗ്രൂപ്പ് വിഭാഗത്തിൽ യുകെയിൽ നിന്നുള്ള മായ ലോക ഡാൻസ് (ഇന്ത്യൻ രാഗാപ്രൊഡക്ഷൻസ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ആമിജയകൃഷ്ണനാണ്. നർത്തകരായ സുമിത ജയകൃഷ്ണൻ, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുർ, സാഗരിക അരുൺ, മൈത്രി റാം, നിഖിത എസ് നായർ തുടങ്ങിയവരാണ് ഇതിൽ അണിനിരക്കുന്നത്.
കൂടാതെ വൈറൽ സെഗ്മെന്റ്, ഇന്റർനാഷണൽ സെഗ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിലും നൃത്തം അവതരിപ്പിക്കും. WE SHALL OVERCOME ടീം അംഗവും നർത്തകിയുമായ യുകെയിൽ നിന്നുള്ള ദീപ നായരാണ് കലാഭവൻ ലണ്ടനു വേണ്ടിഈ അന്താരാഷ്ട്ര നൃത്തോത്സവം കോർഡിനേറ്റു ചെയ്ത് അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക. നൃത്തോത്സവം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല