ജന്മദിനാഘോഷം ഒരു ദിവസം തന്നെയെന്നു ഏതെങ്കിലും സഹോദരങ്ങള്‍ പറഞ്ഞാല്‍ നമ്മള് കരുതും അവര്‍ ഇരട്ട കുട്ടികളാണെന്ന് എന്നാല്‍ സമ്മി കെല്ലട്ടിന്റെയും (24) മെര്‍വ് ജീന്‍സിന്റെയും (35) മൂന്ന് മക്കള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മൂവരുടെയും ജന്മദിനം ഇനി ഇവര്‍ക്ക് ഒരു ദിവസം തന്നെ ആഘോഷിക്കാം, ജനിച്ചത് വ്യത്യസ്ത വര്ഷങ്ങളിലാനെങ്കില് കൂടിയും ഏറ്റവും അവസാനം പിറവി കൊണ്ട കെയില്‍ കെല്ലട്ടു സെപ്റ്റംബര്‍ 20 നു ജനിച്ചതോടു കൂടി ആറ് വയസുകാരനായ കെയിരനും മൂന്ന് വയസുകാരനായ കേയ്ടനും ജനിച്ചത് ഇതേ മാസത്തിലെ ഇതേ തിയ്യതിയില്‍ തന്നെയാണ്.
ഇനി മറ്റൊരു സാദൃശ്യം കൂടിയുണ്ട് ഇവരുടെ കാര്യത്തില്‍, മൂവരും ജനിച്ചത് ഒരേ ഹോസ്പിറ്റലില്‍ തന്നെ റോയല്‍ പ്രെസ്റ്റൊനില്! എന്തായാലും സംഗതി മാതാപിതാക്കളെ മാത്രമല്ല നാട്ടുകാരെ മൊത്തം അതിശയിപ്പിച്ചിരിക്കുകയാണ്. സെപ്ട്ടംബരിനു വേറെയും ഒരു നേട്ടമുണ്ട് ഈ കുടുംബത്തില്‍, മൂന്ന് പേരുടെയും പിതാവായ മെര്‍വ് തന്റെ ജന്മദിനം ആഘോഷിക്കുന്ന തന്റെ മക്കളുടെ ജന്മദിനം കഴിഞ്ഞു രണ്ടു ദിവസത്തിന് ശേഷമാണ്. പ്രേസ്റ്റൊന് നിവാസികളായ ഈ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് ചൊവ്വാഴ്ച വെളുപ്പിന് അഞ്ച് മണിക്കാണ് ജനിച്ചത്. അതേസമയം കെയരന് 2005 ലെ സെപ്റ്റംബര്‍ ഇരുപതിന് ഉച്ചയ്ക്ക് ശേഷം 2.26 നും കേയ്ടന് 2008 ലെ സെപ്റ്റംബര്‍ ഇരുപതിന് രാവിലെ 8.37 നുമാണ് ജനിച്ചത്. എന്തായാലും കുഞ്ഞുങ്ങളുടെ മാതാവ് സമ്മി പറയുന്നത് തനിക്കു ഒരിക്കല്‍ കൂടി ഇങ്ങനെ സംഭവിച്ചത് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ്.
എന്നാല്‍ പിതാവായ മെര്വിന് തന്റെ മൂത്ത രണ്ട് മക്കളുടെ ജന്മദിനത്തില് തന്നെ ഭാര്യ ലേബര്‍ റൂമിലേക്ക് പോയത് ആദ്യം ഞെട്ടിക്കുകയാണ് ഉണ്ടായത്. അദ്ദേഹം പറയുന്നത് അവള് ലേബര്‍ റൂമിലേക്ക് പോയപ്പോള്‍ ഞാന്‍ തലയും താഴ്ത്തി ആകെ അസ്വസ്ഥനായി നില്‍ക്കായിരുന്നു എന്നാണ് പക്ഷെ കുഞ്ഞുണ്ടായെന്ന വിവരം അറിഞ്ഞപ്പോള്‍ താനാകെ ആശ്ചര്യപ്പെട്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ലോകന്ഷെയര് ടീച്ചിംഗ് ഹോസ്പിറ്റലിലെ മാട്രോണ്‍ സുഎ ഷെര്‍ലോക് പറയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് മൂന്ന് മക്കളും വ്യത്യസ്ത വര്‍ഷങ്ങളില്‍ ഒരേ ദിവസം ഒരേ ആശുപത്രിയില്‍ തന്നെ ജനിക്കുക എന്നതെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല