സ്വന്തം ലേഖകൻ: 2022ലെ ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രശംസിച്ച് യുവേഫ (യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻസ്) പ്രസിഡൻറ് അലക്സാണ്ടർ സെഫരിൻ. ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു സെഫരിൻ.ഖത്തറിെൻറ ലോകകപ്പ് ഒരുക്കങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണെന്നും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ വൈസ് പ്രസിഡൻറ് എന്ന നിലയിൽ ഫിഫ യോഗങ്ങളിൽ ഖത്തറിെൻറ തയാറെടുപ്പുകളുടെ അവതരണം പലതവണ കണ്ടതാണെന്നും എന്നാൽ, യാഥാർഥ്യം അതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും ദോഹയിലെത്തുന്നതോടെ ഖത്തറിെൻറ തയാറെടുപ്പുകൾ നേരിൽക്കണ്ട് അതിശയിച്ചെന്നും സെഫരിൻ വ്യക്തമാക്കി.
ഖത്തറിലെത്തിയതുമുതൽ ലോകകപ്പ് അടിസ്ഥാന സൗകര്യങ്ങൾ വീക്ഷിക്കുകയായിരുന്നു. ചില സ്റ്റേഡിയങ്ങൾ നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും എനിക്ക് പറയാനാകും, നാളെ നിങ്ങൾക്ക് ഇവിടെ ലോകകപ്പ് സംഘടിപ്പിക്കാനാകുമെന്ന്.ലോകകപ്പിനായി ഇവിടെ എത്തുകയാണ് ഇനി തെൻറ ലക്ഷ്യമെന്നും ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്നും യുവേഫ പ്രസിഡൻറ് വിശദീകരിച്ചു.
യൂറോപ്യൻ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ഖത്തറിനെ പങ്കെടുപ്പിക്കുന്നതിനെ പിന്തുണച്ച അദ്ദേഹം, എല്ലാറ്റിനുമുപരി സൗഹൃദമാണ് ഫുട്ബാളെന്ന സന്ദേശം ഇത് ജനങ്ങളിലേക്കെത്തിക്കാൻ ഉപകരിക്കുമെന്നും കൂട്ടിച്ചേർത്തു. ഖത്തറിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഒരു എതിർ വാക്കുപോലും ഫെഡറേഷനുകളിൽനിന്നോ സമിതി അംഗങ്ങളിൽനിന്നോ ഉയരാത്തത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗ്രൂപ് എ.യിൽ പോർചുഗൽ, സെർബിയ, അസർബൈജാൻ, ലക്സംബർഗ്, അയർലൻഡ് ടീമുകൾക്കൊപ്പമാണ് അതിഥി രാജ്യമെന്ന നിലയിൽ ഖത്തർ പന്തുതട്ടുക.ഖത്തർ ദേശീയ ടീമിനും ഈ തീരുമാനം ഏറെ പ്രതീക്ഷയേകുന്നതാണെന്നും ലോകകപ്പ് പോലെയുള്ള വലിയ വേദികളിൽ ആത്മവിശ്വാസത്തോടെ മികവ് പുറത്തെടുക്കാൻ ഇത് പ്രയോജനപ്പെടുമെന്നും വലിയ ഗ്രൂപ്പുകളിലാണ് ഖത്തർ ഉൾപ്പെടുന്നതെങ്കിൽ വലിയ ടീമുകളെ നേരിടുന്നതിന് ഇത് പരിചയ സമ്പത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മിഡിലീസ്റ്റും അറബ് ലോകവും ആദ്യമായി ആതിഥ്യം വഹിക്കാനിരിക്കുന്ന 202 2ലെ ഖത്തർ ലോകകപ്പിനായുള്ള നാലാമത് വേദിയായ അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം അവസ്മരണീയമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് സ്റ്റേഡിയം ലോകത്തിനു സമർപ്പിച്ചത്. 2020ലെ അമീർ കപ്പ് ഫൈനൽ പോരാട്ടത്തോടെ അൽ റയ്യാൻ സ് റ്റേഡിയത്തിൽ പന്തുരുണ്ടപ്പോൾ ലോകകപ്പ് വേദിയിലെ ആദ്യ ജയം സദ്ദിന് സ്വന്തമായിരുന്നു. ഏറെക്കാലത്തിനു ശേഷം അമീർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ അൽ അറബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സദ്ദ് 17ാം തവണ കിരീടത്തിൽ മുത്തമിട്ടത്.
ലോകകപ്പിന് രണ്ടു വർഷം ശേഷിക്കേ നാലാമത് വേദി ഉദ്ഘാടനത്തിനായി 20,000 കാണികളാണ് സ്റ്റേഡിയത്തിൽ എത്തിയത്. കൊവിഡ്-19 പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സ്േറ്റഡിയത്തിനകത്തേക്ക് ഫുട്ബാൾ േപ്രമികളെ പ്രവേശിപ്പിച്ചിരുന്നത്.ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയും നാലാമത് വേദിയുടെ ഉദ്ഘാടനത്തിനായി അൽ റയ്യാൻ സ്റ്റേഡിയത്തിൽ അമീറിനൊപ്പമെത്തിയിരുന്നു. മിഡിലീസ്റ്റിലും അറബ്ലോകത്തിലും ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് നടത്താനുള്ള ഖത്തറിെൻറ ഒരുക്കത്തിൽ പൂർണതൃപ്തിയുണ്ടെന്ന് ജിയാൻറിനോ ഇൻഫാൻറിനോ പറഞ്ഞു. അവിശ്വസനീയമായാണ് അൽ റയ്യാൻ സ്റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല