കള്ളക്കടത്തെന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിക്കുക വല്ല മയക്കുമരുന്നോ സ്വര്‍ണ ബിസ്കറ്റോ മറ്റോ ആണ് കടതുന്നതെന്നല്ലേ? വിമാനത്തില്‍ ഈ ഡച്ച് യാത്രക്കാരന്റെ അടുത്തിരുന്നവര്‍ അയാളുടെ പരുങ്ങിക്കളി കണ്ട് ഇങ്ങനെ തന്നെയായിരിക്കണം കരുതിയിട്ടുണ്ടാകുക. ഫ്രഞ്ച് കസ്റ്റംസ് ഓഫീസര്‍മാര്‍ക്കും ഇതേ സംശയം തോന്നി. അതിനാല്‍ അവര്‍ യാത്രക്കാരനെ ‘വിശദമായ’ പരിശോധനയ്ക്ക് വിധേയനാക്കി. അപ്പോഴാണ് യാത്രക്കാന്‍ അസ്വസ്ഥനാകുന്നതില്‍ കാര്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും തോന്നിയത്.
തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒരു ഡസണ്‍ ഹമ്മിംങ് ബേഡുകളെ ഒളിപ്പച്ചു വച്ചിരിക്കുകയായിരുന്നു കക്ഷി. എന്തായാലും കള്ളത്തരം അധികൃതര്‍ കയ്യോടെ പിടിച്ചു. പക്ഷികള്‍ പറന്നു പോകാതിരിയ്ക്കാന്‍ പ്രത്യേകതരത്തിലുള്ള തുണി ഉപയോഗിച്ച് കെട്ടിയിട്ടുമുണ്ടായിരുന്നു. എന്തായാലും സംഗതി ഗുലുമാലായെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഫ്രഞ്ച് ഗിനിയയിലെ സിയാനിലായിരുന്നു സംഭവം നടന്നത്. ഇതിനു മുമ്പും ഇത്തരമൊരു കേസില്‍ ഈ വിദ്വാന്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടത്രേ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല