ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി 14 രാജ്യങ്ങള്‍ പിന്നിടുന്ന ഒരു യാത്രയ്‌ക്കായി ഓട്ടോറിക്ഷയെ തെരഞ്ഞെടുക്കുകയെന്ന് കേള്‍ക്കുമ്പോള്‍ കുറച്ച് ആശ്‌ചര്യം തോന്നിയേക്കാം. സാധാരണയായി ഹ്രസ്വയാത്രകള്‍ക്ക് മാത്രമാണല്ലോ നമ്മള്‍ ഈ വാഹനത്തെ ഉപയോഗിക്കുന്നത്. ഇത്ര ദീര്‍ഘദൂരത്തിനായി ഓട്ടോറിക്ഷയോ എന്ന് ചോദിക്കാതിരിക്കാന്‍ പറ്റുകയില്ല! എന്നാല്‍ മലകളും താഴ്‌വരങ്ങളും കഠിനമായ പാതകളും പിന്നിടുന്ന യാത്രകള്‍ വലിയ കാര്യമാക്കാതെയാണ് `ഫ്‌ളൈയിംഗ് റാണി’യെന്ന മഞ്ഞയുംകറുപ്പുംനിറമുള്ള 175സി.സി എഞ്ചിനോടുകൂടിയ ഓട്ടോറിക്ഷ ആ ദൗത്യം ഏറ്റെടുത്തത്. കാന്‍സര്‍ രോഗംമൂലം കഷ്‌ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് കഠിനവും സാഹസവും നിറഞ്ഞ ഈ യാത്ര യു.കെ യില്‍ ഒരു ഐടി ഉദ്യോഗസ്‌ഥനും ഇന്ത്യക്കാരനുമായ 44 കാരന്‍ സഞ്‌ജയ്‌ശര്‍മ്മ നടത്തിയത്. അതിന് തെരഞ്ഞെടുത്തത്, ശര്‍മ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തെ അഭിമാനമായ ഓട്ടോറിക്ഷയും.
2008 ലാണ് ശര്‍മ്മ തന്റെ ഫ്‌ളൈയിംഗ് റാണിയെ വാങ്ങിയത്. ബ്രിട്ടനില്‍ ശര്‍മ്മയുടെ പ്രിയയായി എത്തിയ ഈ ഓട്ടോ അവിടെനടക്കുന്ന ആചാര്യപരമായ ഇന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്മാര്‍ക്ക് യാത്രചെയ്യുന്നതിനുള്ള കുതിരയ്‌ക്ക് പകരക്കാരമായി ശര്‍മ്മയ്‌ക്ക് പണം നേടിക്കൊടുത്തിട്ടുള്ളതാണ്. അങ്ങനെയിരിക്കെയാണ് പുതിയ പരിപാടിയെക്കുറിച്ച് ശര്‍മ്മ ആലോചിക്കുന്നത്. ഇതിനായി രണ്ട് സുഹൃത്തുക്കളെയും ശര്‍മ്മയ്‌ക്കുകിട്ടി. ഇവരെല്ലാംവരും ചേര്‍ന്ന് ഫ്‌ളൈയിംഗ് റാണിയെ മോടികൂട്ടിയാണ് യാത്രയ്‌ക്ക് തയാറാക്കിയത്. സീറ്റുകള്‍ ആഡംബരപൂര്‍വമാക്കി, സുരക്ഷയ്‌ക്കായി ഹാഫ് ഡോറുകള്‍ ഫിറ്റുചെയ്‌തു, ബ്രേക്ക് സിസ്‌റ്റമൊക്കെ ശരിയാക്കി. എന്നാലും എഞ്ചിനിട്ട് വലിയ പണിയൊന്നും കൊടുത്തില്ല. റൂട്ടുകളൊക്കെ മനസിലാക്കി യാത്രയും ആരംഭിച്ചു.
യാത്രയിലുടനീളം തങ്ങള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് ശര്‍മ്മ പറയുന്നു. ചെല്ലുന്നിടത്തൊക്കെ ആളുകള്‍ കൂടി മധുരപലഹാരങ്ങളും സഹായവും നല്‍കി. ചില പമ്പുകാര്‍ ഇന്‌ധം ഫ്രീയായിതന്നെ നല്‍കുകയും ചെയ്‌തു. അങ്ങനെ ദീര്‍ഘയാത്ര യാത്ര തുടര്‍ന്നു. എന്നാല്‍ ജോലി സംബന്‌ധമായ തിരക്കുകള്‍ കാരണം കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ടര്‍ക്കിയിലും മറ്റൊരാള്‍ ഇറാനിലും ഇറങ്ങി. ശര്‍മ്മ തനിയെ പിന്നേയും ഏകാകിയായി യാത്ര തുടര്‍ന്നു. ഏകദേശം 10.200 കിലോമീറ്ററുകള്‍ പിന്നിട്ട് ന്യൂഡല്‍ഹിയിലെത്തി. ഇത്ര ദൂര്‍ഘയാത്രയിലും ഫ്‌ളൈയിംഗ് റാണി തന്നെ വളരെ സഹായിച്ചുവെന്നാണ് ശര്‍മ്മ പറയുന്നത്. ഒരു തവണമാത്രമേ വാഹനത്തിന്റെ ടയര്‍ പഞ്ചറായുള്ളൂ.െ കൂടാതെ ഈ വാഹനത്തിലായതിനാല്‍ പലരാജ്യങ്ങളില്‍ നിന്നും തനിക്ക് അനേകം സുഹൃത്തുക്കളെ ലഭിച്ചുവെന്നും. മഹാത്വപൂര്‍വമായ ഒരു കാര്യത്തിനാണ് താന്‍ ഇറങ്ങിയതെന്നറിഞ്ഞതില്‍ അവര്‍ തനിക്ക് വളരെ സ്‌നേഹംതന്നുവെന്നും ശര്‍മ്മ പറയുന്നു.
ശമ്പളമില്ലാത്ത അവധിയെടുത്താണ് ഇയാള്‍ യാത്രയ്‌ക്ക് പുറപ്പെട്ടതെങ്കിലും ഏകദേശം 40 ലക്ഷത്തോളം രൂപ ജനങ്ങളില്‍നിന്നും സമാഹരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്. യാത്രയില്‍ ഇറാനിലേയും ഇന്ത്യയിലേയും റോഡുകളില്‍ കുറച്ച് പ്രയാസം അനുഭവപ്പെട്ടതൊഴിച്ചാല്‍ വേറെ കുഴപ്പമില്ലെന്നാണ് സഞ്‌ജയുടെ അഭിപ്രായം. പിന്നെ മറ്റൊരു കാര്യം ഇടയ്‌ക്കുവച്ച് സുഹൃത്തുക്കള്‍ മടങ്ങിയത് കുറച്ച് നിരാശയുണ്ടാക്കി. എന്നിരുന്നാലും എല്ലായിടത്തെയും ജനങ്ങള്‍ തന്റെ ധീരതയെ പ്രകീര്‍ത്തിച്ച് സ്വീകരണം നല്‍കിയതില്‍ അഭിമാനം തോന്നുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഏതായാലും ശര്‍മ്മയെത്തേടി റെക്കോര്‍ഡുകള്‍ എത്തിയേക്കും. ഇന്ത്യന്‍ പതാകയുമേന്തിയാണ് ഈ ഓട്ടോ സഞ്ചരിച്ചതെന്നതിനാലും ഇന്ത്യക്കാരന്‍ ഇങ്ങനെയൊരു സാഹസം ചെയ്‌തതിനാലും നമുക്കും അഭിമാനിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല