ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയുമായുള്ള സൂപ്പര്‍ ക്ലാസിക്കോ ഫുട്‌ബോള്‍ പരമ്പര ബ്രസീലിന്. രണ്ടാംപാദ മത്സരത്തില്‍ യുവതാരങ്ങളായ ലൂക്കാസിന്റെയും നെയ്മറുടെയും ഗോളുകളില്‍ അര്‍ജന്റീനയെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം നേടിയത്. അര്‍ജന്റീനയില്‍ നടന്ന ആദ്യ പാദമത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. സപ്തംബര്‍ 14ന് അര്‍ജന്റീനയിലെ കൊര്‍ഡോബയിലായിരുന്നു ആദ്യ മത്സരം.
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന മുന്‍നിര താരങ്ങളെ ഒഴിവാക്കിയാണ് ഇരുടീമുകളും രണ്ടുമത്സരങ്ങള്‍ക്കുമുള്ള ടീമിനെ അണിനിരത്തിയത്. എന്നാല്‍, ബ്രസീല്‍ നിരയില്‍ മുന്‍ ലോകഫുട്‌ബോളര്‍ റൊണാള്‍ഡീന്യോയും ദേശീയ ടീമംഗം നെയ്മറുമുണ്ടായിരുന്നു. റൊണാള്‍ഡീന്യോയാണ് ടീമിനെ നയിച്ചത്.
ലാറ്റിനമേരിക്കന്‍ അണ്ടര്‍-20 ടൂര്‍ണമെന്റില്‍ ബ്രസീലിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ലൂക്കാസ് അര്‍ജന്റീനയ്‌ക്കെതിരെയും അതേ ഫോമിലായിരുന്നു. സ്വന്തം ഹാഫില്‍നിന്ന് പന്തുമായി കുതിച്ച് എതിര്‍പ്രതിരോധ നിരയെ പിന്തള്ളിയാണ് 53-ാം മിനിറ്റില്‍ ലൂക്കാസ് ബ്രസീലിനെ മുന്നിലെത്തിച്ചത്.
ലോകഫുട്‌ബോളിലെ വരുംകാല സൂപ്പര്‍താരമായി പരിഗണിക്കപ്പെടുന്ന നെയ്മര്‍, 76-ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തി. ഡീഗോ സോസയുടെ ക്രോസ് സ്വീകരിച്ച് നെയ്മര്‍ ക്ലോസ് റേഞ്ചറിലൂടെ അര്‍ജന്റീന വല കുലുക്കി. നേരത്തേ, റൊണാള്‍ഡീന്യോയുടെ ക്രോസില്‍ ലഭിച്ച സുവര്‍ണാവസരം നെയ്മര്‍ പാഴാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല