പുകവലി ഒരു വലിയ സാമൂഹിക വിപത്താണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പണം, ആരോഗ്യം എന്നിവ നശിക്കാന്‍ പുകവലിപോലെ സഹായിക്കുന്ന ഒന്നില്ല എന്നാണ് മൊത്തത്തില്‍ ഉയരുന്ന ആരോപണം. അതില്‍ സത്യമുണ്ടെന്ന് ഏതൊരു പുകവലിക്കാരനും സമ്മതിക്കുകയും ചെയ്യും. എന്തായാലും വര്‍ഷങ്ങളോളം പുകവലിച്ചിട്ടുള്ള ഒരാള്‍ സിഗരറ്റിനായി ചിലവാക്കിയ പണത്തിന്റെ അളവ് പരിശോധിക്കുമ്പോളാണ് കാര്യത്തിന്റെ ഗൗരവം.
സാമ്പത്തികമാന്ദ്യംമൂലം കെടുതി അനുഭവിക്കുന്ന ബ്രിട്ടണിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസത്തെ പത്രങ്ങള്‍ പുറത്തുവന്നത്. കാര്യം വേറൊന്നുമല്ല. സിഗരറ്റ് വലി നിര്‍ത്താന്‍ ഒരു ഗുളിക ഇറങ്ങിയിരിക്കുന്നു. കേവലം ആറ് ഡോളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുകവലി നിര്‍ത്താമെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്. അതും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ സിഗരറ്റ് വലി നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് നല്ലതാണെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം.
കേവലം നാലാഴ്ചകള്‍കൊണ്ട് പുകവലി പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. എന്നാല്‍ കോടിക്കണക്കിന് ഉപഭോക്താക്കളും പറയുന്നത് ഇതുതന്നെയാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി റഷ്യയിലേയും യൂറോപ്പിലേയും കടുത്ത പുകവലിക്കാര്‍ പുകവലി നിര്‍ത്താന്‍ ഉപയോഗിക്കുന്ന മരുന്നാണിത്.
എന്നാല്‍ ബ്രിട്ടണില്‍ ഇത് വില്‍ക്കാന്‍ എന്‍എച്ച്എസ് തീരുമാനിക്കുന്നതേയുള്ളു. കഴിഞ്ഞ ദിവസമാണ് ഈ മരുന്ന് ബ്രിട്ടണില്‍ പരിശോധിക്കാമെന്ന് എന്‍എച്ച്എസ് തീരുമാനിച്ചത്. ആറ് ഗുളികയിലാണ് ചികിത്സ ആരംഭിക്കുന്നത്. രണ്ടുമണിക്കൂര്‍ ഇടവിട്ട് ഒരു ഗുളികവീതം കഴിക്കണം. അങ്ങനെ നാലാഴ്ച കഴിച്ചാല്‍ പുകവലി ഏതാണ്ട് പൂര്‍ണ്ണമായും നിര്‍ത്താമെന്നാണ് കരുതപ്പെടുന്നത്. ഏറെ വിവാദമുണ്ടാക്കിയ മരുന്നായ ചാംമ്പിക്സിന് പകരമായിട്ടാണ് ടാബെക്സ് എന്ന് പേരുള്ള ഈ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസ് തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല