സാധാരണ വിദേശരാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ കള്ളപ്പണ നിക്ഷേപം നടത്തുന്നത്. സ്വിസര്‍ലാണ്ട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ ചെറിയൊരു കള്ളത്തരം എല്ലാവര്‍ക്കും തോന്നാറുള്ളതാണ്. എന്നാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ ഡോക്ടറെ പിടികൂടിയിരിക്കുന്നത് ഇന്ത്യയില്‍ നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം മറച്ചുവെച്ചതിനാണ്. എണ്‍പത്തിയേഴ് ലക്ഷം ഡോളറിന്റെ കള്ളപ്പണം മറച്ചുവെച്ച കുറ്റത്തിനാണ് ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ സംഗതി അമേരിക്കന്‍ അധികൃതരുടെ പക്കല്‍നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ അരവിന്ദ് അഹൂജയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.
അമേരിക്കയില്‍ നികുതി വെട്ടിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ടോയെന്ന് അന്വേഷിക്കുന്ന സംഘമാണ് അഹൂജയുടെ ഇന്ത്യയിലെ നിക്ഷേപം കണ്ടെത്തിയത്. തെറ്റായ നികുതി റിട്ടേണ്‍ നല്‍കിയതിനും വിദേശബാങ്കുകളിലെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരം നല്‍കാതിരുന്നതിനും അഹൂജ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെ അരവിന്ദ അഹൂജയുടെ മറ്റ് രാജ്യങ്ങളിലെ നിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം ഏറെ ശ്രദ്ധയോടെ നോക്കിയിരുന്നു.
രാജ്യദ്രോഹ കുറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അഹൂജയ്ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പതിനെട്ട് വര്‍ഷംവരെ തടവ് ലഭിക്കാവുന്നതാണ് അഹുജയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങളെന്ന് നിയമവൃത്തങ്ങള്‍ അറിയിച്ച
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല