ആധുനിക ബ്രിട്ടന് വിശ്വാസങ്ങളില്‍ നിന്നും പാരമ്പര്യ സംസ്കാരങ്ങളില്‍ നിന്നും അകന്നിട്ടുണ്ടെന്നും പറയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു സര്‍വ്വേ ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടനിലെ ആധുനിക തലമുറയില്‍ എഴുപതു ശതമാനം പേര് അവകാശപ്പെടുന്നതു ക്രിസ്ത്യാനിയെന്നാണ് അതേസമയം സ്വര്ഗാനുരാഗികളായവര് വെറും 1.5 ശതമാനം മാത്രമാണ് താനും. ഒരിക്കലും പള്ളിയില്‍ പോകാത്തവരും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം, മൂന്നിലൊന്നാളുകള്‍ അവിശ്വാസിയെന്നും സമ്മതിക്കുന്നു. നാലിലൊന്നിലും താഴെ ആളുകളാണ് തനിക്കു മതമില്ലെന്നു പറയുന്നത്. പന്ത്രണ്ടിലൊരാള് മാത്രം മറ്റേതെങ്കിലും മതത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.
ബിസി, എഡി എന്നീ കാലഗണനകള്‍ ഒഴിവാക്കാന്‍ ബിബിസിക്കു മേല്‍ സമ്മര്‍ദം മുറുകുന്നതിനിടെയാണ് ബഹുഭൂരിപക്ഷം ബ്രിട്ടീഷുകാരും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന സര്‍വേ ഫലം പുറത്തുവരുന്നത്. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഹൗസ്ഹോള്‍ഡ് സര്‍വേയില്‍ 420,000 പേരുടെ കാഴ്ചപ്പാടുകള്‍ ആരാഞ്ഞിരുന്നു. ബിസി (ബിഫോര്‍ ക്രൈസ്റ്റ്), എഡി (അന്നോ ഡൊമിനി) എന്നിവയ്ക്കു പകരം ബിഫോര്‍ കോമണ്‍ ഇറ, കോമണ്‍ ഇറ എന്നിങ്ങനെ ഉപയോഗിക്കണമെന്ന വാദമാണ് സമീപ കാലത്തായി ഉയരുന്നു വന്നിരിക്കുന്നത്. മുന്‍പ് ഓസ്ട്രേലിയയില്‍ ഇതു സംബന്ധിച്ച തീരുമാനവുമെടുത്തിരുന്നു.
ഇതിനിടെ, ജോലി സ്ഥലത്ത് മതചിഹ്നങ്ങള്‍ അണിയുന്നതു നിരോധിച്ചതിനെതിരേ നാല് ക്രൈസ്തവര്‍ യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. തങ്ങളുടെ മതവിശ്വാസം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.നാഷണല്‍ സ്റ്റാറ്റിസ്റിക്സ് ഓഫീസാണ് സര്‍വ്വെയ്ക്ക് നേതൃത്വം നല്‍കിയത്, 420000 ആളുകളില്‍ നടത്തിയ സര്‍വ്വേയില്‍ 69 ശതമാനം ബ്രിട്ടീഷ്കാരാന് ക്രിസ്ത്യനാണെന്ന് വെളിപ്പെടുത്തിയത്, ഇതില്‍ 65 വയസിനു മുകളിലുള്ളവരില്‍ 90 ശതമാനം ആളുകളും ക്രിസ്ത്യനാണ്.
അതേസമയം യുവാക്കളില്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവര്‍ 55 ശതമാനവും കൌമാരക്കാരില്‍ 60 ശതമാനവും മാത്രമാണ് എന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നിരിക്കിലും മറ്റു മതങ്ങള്‍ക്ക് ബ്രിട്ടനില്‍ ലഭിക്കുന്ന പിന്തുണയില്‍ ഇടിച്ചില്‍ തട്ടിയിട്ടുമുണ്ട്, നിലവിലെ കണക്കുകള്‍ പ്രകാരം ഇത് 4.4 ശതമാനം മുസ്ലിം, 1.3 ശതമാനം ഹിന്ദുക്കള്‍, ൦.7 ശതമാനം സിക്കുകാര്‍, 0.4 ശതമാനം ബുദ്ധമതസ്തര്‍ 0.4 ശതമാനം ജൂടന്മാര് 1.1 ശതമാനം മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്നാണ്. 23 ശതമാനം ജനതയും തങ്ങള്‍ക്കു മതമില്ലയെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നവരാണെന്നും സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്തൊക്കെയായാലും മതചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ക്കെതിരെ വാദിക്കാന്‍ ക്രിസ്ത്യന്‍മതവിശ്വാസികള്‍ക്ക് കിട്ടിയ ഒരു കച്ചിതുമ്പാണ് ഈ സര്‍വ്വേ എന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല