ആഴ്ചയവസാനത്തിലെ മാലിന്യശേഖരണം വീണ്ടും തുടങ്ങാന്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചു. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ പദ്ധതിയാണ് വീണ്ടും തുടങ്ങാന്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചിരിക്കുന്നത്. 250 മില്യണ്‍ പൗണ്ടിന്റെ ഫണ്ടാണ് ഇതിനായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രി ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. മാലിന്യവീപ്പകളിലെ മാലിന്യം ശേഖരിക്കാന്‍ ജോലിക്കാരെ നിയമിക്കാനും വണ്ടികള്‍ ഏര്‍പ്പാടാക്കാനും സാധിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ഏറെ വിവാദമായിരുന്നു. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ആ തീരുമാനമാണ് ഇപ്പോള്‍ പുനഃപരിശോധിക്കപ്പെട്ടിരിക്കുന്നത്. ഇനിമുതല്‍ ആഴ്ചയവാസം കൗണ്‍സിലുകള്‍ നിയമിക്കുന്ന തൊഴിലാളികള്‍ വന്ന് മാലിന്യവീപ്പകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് മാലിന്യങ്ങള്‍ ശേഖരിക്കാമെന്ന തീരുമാനം കൗണ്‍സിലുകള്‍ പുനഃപരിശോധിച്ചിരിക്കുന്നത്.
പതിനെട്ട് മില്യനോളം ജനങ്ങളെ ബാധിച്ചിരുന്ന പ്രശ്നമാണ് കൗണ്‍സിലുകള്‍ ഉപേക്ഷിച്ചിരുന്ന മാലിന്യശേഖരണം. മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാത്തതിനെത്തുടര്‍ന്ന് നഗരത്തില്‍ എലിയുടെ ശല്യങ്ങള്‍ കൂടുകയും രോഗങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നാണ് കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായത്. കൗണ്‍സിലുകള്‍ക്ക് നല്‍കിവന്നിരുന്ന സഹായധനം കുറച്ചതോടെയാണ് ലക്ഷക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങള്‍ തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല