ബ്രിട്ടണിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ രീതി നിലവില്‍ വരുന്നു. വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടെ പഠനനിലവാരത്തിന്റെയും കാര്യങ്ങള്‍ പരിശോധിക്കുന്ന ഓഫ്സ്റ്റെഡാണ് ഇക്കാര്യം പരിശോധിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. നേരത്തെ മാതാപിതാകള്‍ക്ക് സ്കൂളുകളെക്കുറിച്ചുള്ള പരാതി ഔദ്യോഗികമായി കൊടുക്കണമായിരുന്നു.
എന്നാല്‍ ആ രീതിയാണ് ഓഫ്സ്റ്റെഡ് മാറ്റാന്‍ പോകുന്നത്. പുതിയ രീതിയില്‍ നിങ്ങള്‍ക്ക് അജ്ഞാതനായിത്തന്നെ പരാതികള്‍ ബോധിപ്പിക്കാനുള്ള അവകാശമുണ്ട്. ഓഫ്സ്റ്റെഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്കൂളുകളുടെ നിലവാരം പരിശോധിക്കുന്ന പുതിയ പരിപാടിയുടെ ഭാഗമായി അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഓഫ്സ്റ്റഡ് വക്താക്കള്‍ അറിയിച്ചു. ടീച്ചര്‍മാരെക്കുറിച്ചുള്ള പരാതികള്‍, സ്കൂളുകളെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചുമുള്ള പരാതികള്‍, സൗകര്യങ്ങളെക്കുറിച്ചുള്ള പരാതികള്‍, പഠനനിലവാരം കല- കായിക വിനോദങ്ങള്‍ പ്രാധാന്യം നല്‍കാത്തത് എന്നിങ്ങനെ എന്ത് വിഷയത്തെക്കുറിച്ചുമുള്ള പരാതികളും സൈറ്റില്‍ രേഖപ്പെടുത്താവുന്നതാണ്.
മാതാപിതാകള്‍ നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകളെ തരംതിരിക്കുകയെന്ന് ഓഫ്സ്റ്റഡ് അറിയിച്ചിട്ടുണ്ട്. ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകള്‍ നല്‍കിവരുന്ന സഹായങ്ങള്‍ തോത് നിശ്ചയിക്കാന്‍ പോകുന്നത്. ചോദ്യങ്ങളുടെ കൂട്ടത്തില്‍ നിങ്ങളുടെ കുട്ടി സ്കൂളില്‍ സന്തോഷാവനാണോ സ്കൂളില്‍നിന്നെത്തിയാല്‍ കുട്ടിയുടെ സ്വഭാവരീതിയില്‍ മാറ്റമുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. ഇതിനെല്ലാം നിങ്ങള്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനനുസരിച്ചാണ് സ്കൂളുകള്‍ക്ക് റാങ്ക് നിശ്ചയിക്കാന്‍ പോകുന്നത്.
അതേസമയം ഓഫ്സ്റ്റഡിന്റെ പുതിയ രീതിയോടെ സ്കൂളുകള്‍ക്കുള്ള പ്രതിഷേധം ശക്തമാകുകയാണ്. ടീച്ചര്‍മാരുടെ സംഘടനകളുടെ മറ്റും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ രീതി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നൊക്കെയാണ് സംഘടനകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല