മോട്ടോര്‍വേയിലെ വേഗപരിധി കൂട്ടുന്നുവെന്നു കേള്‍ക്കാല്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ഒടുവില്‍ ഈ പരിഷ്ക്കാരം സര്‍ക്കാര്‍ ഔദ്യോകിമായി പ്രഖ്യാപിക്കാന്‍ പോകുന്നു.അടുത്തയാഴ്ച കൂടുന്ന കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഫിലിപ് ഹാമന്ദ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. അനുവദനീയമായ എഴുപതു മൈല്‍ വേഗപരിധി ലന്ഘിച്ചു ചീറിപ്പായുന്ന വാഹനങ്ങള്‍ പലപ്പോഴും ബ്രിട്ടനിലെ മോട്ടോര്‍വേകളിലെ പതിവ് കാഴ്ച്ചകളാകാറുണ്ട്, എന്നാല്‍ അധികൃതര്‍ക്ക് മിക്കപ്പോഴും ഇതിനു നേരെ കണ്ണടയ്ക്കേണ്ടി വരികയാണ്, ഇതേ തുടര്‍ന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് വേഗതാ പരിധി ഉയര്‍ത്തി കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മോട്ടോര്‍വേകളിലെ വേഗതാ പരിധി 80mph ആയി ഉയര്‍ത്തുവാനും അതേസമയം 20mph ല്‍ വാഹനം ഓടിക്കേണ്ട സിറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
അമിതവേഗതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന അധികാരികളുടെ നടപടി ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാന് വേണ്ടി നിലവിലെ 70mph എന്ന വേഗതാപരിധി ഉയര്‍ത്തി 20mph വേഗതാപരിധിയിലുള്ള നഗരങ്ങളുടെയും സിറ്റികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശം സെക്രട്ടറി ഈ വര്‍ഷം തുടക്കത്തിലാണ് മുന്നോട്ടു വെച്ചത്. ഹാമന്ദ് വാദിക്കുന്നത് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന പക്ഷം യാത്ര സമയം കുറച്ച് വാഹനവിനിയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം എന്നാണ്. അതേസമയം ഈ തീരുമാനത്തിനെതിരെ പലരും മുന്നോട്ടു വന്നിട്ടുണ്ട്, പ്രകൃതി സ്നേഹികള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറയുന്നത് അമിത വേഗതി കാറുകള്‍ ഓടിക്കുന്നത് ഇന്ധനം 20 ശതമാനം കൂടുതല്‍ ഉപയോഗിക്കാന്‍ ഇടയാക്കുമെന്നാണ്. കൂട്ടത്തില്‍ റോഡ് സേഫ്റ്റി കംപെയിനെര്‍സ് റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ തീരുമാനം ഇടയാക്കുമെന്ന വാദമായും മുന്നോട്ട് വന്നിട്ടുണ്ട്.
ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റിക്സിന്റെ ഏറ്റവുംപുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത് 49 ശതമാനം കാറുകളും നിലവിലെ സ്പീഡ് ലിമിറ്റായ 70mph മറികടന്നാണ് റോഡിലൂടെ ഓടുന്നതെന്നാണ്. ഇതില്‍ തന്നെ എഴില്‍ ഒരു കാര്‍ 80mph നേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹാമന്ദ് സ്പീഡ് ലിമിറ്റ് വര്‍ദ്ധിപ്പിക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കില്ലെന്ന വാദവും മോന്നോട്ടു വെക്കുന്നുണ്ട്. എന്നിരിക്കിലും 7.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികളുടെ സ്പീഡ് ലിമിറ്റ് 60mph ആയി തന്നെ തുടരുമെന്നുമാണ് തീരുമാനം. 1965 ലാണ് 70mph എന്ന വേഗതാപരിധി ബ്രിട്ടനില്‍ നിലവില്‍ വന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളില്‍ ഒന്നാണ് ബ്രിട്ടനിലേത്, മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളെ വെച്ച് നോക്കുമ്പോള്‍ ഫ്രാന്‍സിലും ഇറ്റലിയിലും 81mph ഉം അയര്ലാണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ 75mph ഉം സ്പീഡ് ലിമിറ്റ് ഉള്ളപ്പോള്‍ ജര്‍മനിയില്‍ യാതൊരു നിയന്ത്രണവും ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല