ഉസാമ ബിന്‍ ലാദന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന അല്‍ ഖൈദ കമാന്‍ഡറെ പാകിസ്താന്‍ വിട്ടയച്ചുവെന്ന് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ടു ചെയ്തു. അമീന്‍ അല്‍ ഹക്ക് എന്ന തീവ്രവാദി നേതാവിനെ മൂന്നു വര്‍ഷം മുന്‍പാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ പിടികൂടിയത്. ലാദനുമായി അമീന്‍ അല്‍ ഹക്കിന് ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയാത്തതിനാലാണ് വിട്ടയച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു.
ഒരുമാസം മുന്‍പ് ഹക്കിനെ ഐ.എസ്.ഐ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. തെറ്റിധാരണമൂലമാണ് ഹക്കിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദി സംഘടനകളുടെ നേതൃസ്ഥാനത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അമീന്‍ അല്‍ ഹക്ക്. 2001 ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് രക്ഷപെട്ട ഹക്ക് അല്‍ ഖൈദയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഉസാമ ബിന്‍ ലാദനെ അഫ്ഗാനിസ്താനിലേക്ക് കൊണ്ടുവരാന്‍ 1996 ല്‍ സുഡാനിലേക്കുപോയ അഫ്ഗാന്‍ സംഘത്തിലെ അംഗവുമായിരുന്നു ഹക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല