ഒന്‍പത് വയസും രണ്ടര വയസുമുള്ളരണ്ടു കുട്ടികളെ വീട്ടില്‍ ഒറ്റക്കിരുത്തി ജോലിയ്ക്ക് പോയകുറ്റത്തിന് മലയാളി ദമ്പതികള്‍ക്ക് ഒന്‍പത് മാസത്തെ ശിക്ഷ.എക്സട്ടറിലെ മലയാളി ദമ്പതികള്‍ക്കാണ് എക്സീട്ടര് ക്രൌണ്‍ കോടതി ശിക്ഷവിധിച്ചത്. ദമ്പതിമാരുടെ പ്രായം, ജിവിത സാഹചര്യം എന്നിവ കണക്കില്‍ എടുത്ത് ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തിട്ടുണ്ട്.
കോടതി വിധിയെ തുടര്‍ന്ന് സോഷ്യല്‍ സര്‍വ്വീസിന്റെ സംരക്ഷണയിലുള്ള കുട്ടികളെ മടക്കി ലഭിക്കുന്നതും വൈകുമെന്നാണ് സൂചന. തടവ് ശിക്ഷ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇരുവരുടെയും പേരില്‍ ഇത് റെക്കോഡ് ചെയ്യപ്പെടും. അതുകൊണ്ട് തന്നെ തുടര്‍ന്ന് ഇവര്‍ക്ക് സിആര്‍ബി പരിശോധന ആവശ്യമുള്ള നഴ്സിങ് അടക്കമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല.
രണ്ടര വയസുള്ള കുഞ്ഞിനെ ഒന്‍പത് വയസുള്ള ജേഷ്ടനെ ഏല്‍പ്പിച്ച് ജോലിക്ക് പോയി എന്നതാണ് മലയാളി ദമ്പതികളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ അമ്മ കാണുന്നത് കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ പരിക്ക് കണ്ട ഡോക്ടര്‍ ഇത് അപകടത്തില്‍ നിന്ന് ഉണ്ടായതല്ല എന്ന് തിരിച്ചറിഞ്ഞ് പോലിസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സോഷ്യല്‍ സര്വ്വിസുകാര് കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ തിരിച്ച് കിട്ടാനുള്ള നിയമ പോരാട്ടത്തിലായിരുന്നു മാതാപിതാക്കള്‍. ഇതിനിടയിലാണ് കോടതി വിധി വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല