ബ്രിസ്റ്റോളില്‍ മലയാളി മരണമടഞ്ഞു.കുടല് സംബന്ധമായ ക്രോണ്‍സ് എന്ന അസുഖം ബാധിച്ചു ബ്രിസ്റ്റോള്‍ ഫ്രഞ്ച് ഹോസ്പ്പിറ്റലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന റാന്നി ഉതുമൂട് സ്വദേശി എബി (39)യാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മരണമടഞ്ഞത്.നഴ്സായ പ്രിയയാണ് ഭാര്യ.മൂന്നുവയസുള്ള ലവീന ഏക മകള്‍.
അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച എബിയെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതായിരുന്നു.എന്നാല്‍ നെഞ്ചില്‍ അണുബാധയുണ്ടായതിനെതുടര്ന്നു രോഗം വീണ്ടും കൂടി മരണം സംഭവിക്കുകയായിരുന്നു.എതാനും ദിവസങ്ങളായി എബിയുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്.
ഇപ്പോള്‍ ഫ്രഞ്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമുതല്‍ മൂന്നുവരെ ഫ്രഞ്ച് ആശുപത്രി ചാപ്പലില്‍ ( പോസ്റ്റ്കോഡ്: BS16 1 JE)പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സംസ്കാരം നാട്ടിലായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല