ഐ പി എല്‍ ടീം നഷ്ടമായതുകൊണ്ട് കേരളത്തിന് ദോഷമൊന്നും വരില്ലെന്നും ചിലപ്പോള്‍ അനുഗ്രഹമായേക്കാമെന്നും മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐ പി എല്‍ മാത്രം നോക്കിയിരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്നും ശ്രീശാന്ത് പറയുന്നു.
കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള ക്രിക്കറ്റ് ടീമിന്‍റെ അംഗീകാരം ബിസിസിഐ റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. ടീമിന്‍റെ ആദ്യ ടൂര്‍ണമെന്‍റില്‍ അംഗമായിരുന്നു ശ്രീ.
ഐ പി എല്‍ ടീം നഷ്ടമായതുകൊണ്ട് കേരളത്തിന് ദോഷമൊന്നും വരാന്‍ പോകുന്നില്ല. മാത്രമല്ല, ചിലപ്പോള്‍ അനുഗ്രഹവുമായേക്കാം. ഐപിഎല്‍ മാത്രം നോക്കിയിരിക്കുന്നത് കേരളാ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ഐപിഎല്ലിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന കളിക്കാര്‍ക്ക് ചിലപ്പോള്‍ ഇതൊരു നഷ്ടമായേക്കാം. കൂടുതലൊന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ല – ശ്രീശാന്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല