തൊഴില്‍ മേഖലകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ കുടിയേറ്റ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. വിവാദമായ ഏറെ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമ നടപടിയടുക്കുമെന്ന് യൂറോപ്പ്യന്‍ യൂണിയന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ബ്രിട്ടനിലെ മറ്റു യൂറോപ്പുകാരോട് നിയമം വിവേചനം കാണിക്കുന്നുവെന്നാണ് യൂണിയന്റെ വാദം. പൗരത്വം തെളിയിക്കുന്നതിനായി ‘റൈറ്റ് റ്റു റിസൈഡ്’ നിയമമാണ് ബ്രിട്ടന് പുതുതായി നടപ്പിലാക്കുന്നത്.
ഈ നിയമം മൗലികാവകാശത്തോടുള്ള വെല്ലുവിളിയാണെന്നും, യൂറോപ്പ്യന്‍ കോടതിയിലേക്ക് നിയമനടപടികള്‍ക്കായി സമീപിക്കുമെന്നും യൂറോപ്പ്യന്‍ യൂണിയനിലെ മന്ത്രിമാര്‍ പറഞ്ഞു. പൗരത്വം തെളിയിക്കുന്നവര്‍ക്കു മാത്രമേ ബ്രിട്ടന് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. കുട്ടികള്‍ക്കുള്ള ആനുകൂല്യം, പെന്ഷന് ധനസഹായം, തൊഴിലന്വേഷകര്‍ക്കുള്ള സഹായം എന്നീ ആനുകൂല്യങ്ങളാണ് പ്രധാനമായും പുതിയ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരുന്നത്.
യൂറോപ്യന്‍ യൂണിയന്റെ രൂപീകരണ സമയത്തെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ബ്രിട്ടന്റെ ഈ നീക്കമെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളിലെ പൗരന്മാര്ക്ക് യൂണിയനിലെ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നതില്‍ വിലക്കേര്പ്പെടുത്താത്തതാണ് യൂറോപ്യന്‍ യൂണിയന് പാസാക്കിയിരിക്കുന്ന നിയമം. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് ബ്രിട്ടണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമമെന്നാണ് ഇപ്പോഴത്തെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല