മകളില്‍ സാത്താന്‍ പ്രവേശിച്ചിട്ടുണ്ട് എന്ന് വിശ്വസിച്ച് ഇവിടെ ഒരു മുസ്ളിം വനിത തന്റെ സ്വന്തം കുഞ്ഞിനെ 40തവണ കത്തികൊണ്ട് കുത്തിയും കരള്‍ മുറിച്ചെടുത്തും വിശുദ്ധവാക്യങ്ങള്‍ ഉരുവിട്ടുകൊണ്ട് വിശ്വാസം മുറുകെ പിടിച്ചു. ശയാമ അലിയെന്ന 36 വയസ്സുകാരിയാണ് ദൈവത്തിന്റെ സുരക്ഷിതയിടം നേടുവാന്‍ സാത്താന്‍ ബാധ കയറിയ മകളെ ബലികൊടുത്തത്. 2009ലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനുശേഷം കടുത്ത മുസ്ളിം വിശ്വാസിയായി ശയാമ മാറിയിരുന്നു.പിന്നീട് മാനസികനില തെറ്റിയ രീതിയിലായിരുന്നു ഇവരുടെ പ്രവൃത്തികള്‍.
അതാണ് അവസാനം മകളുടെ കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്. തന്റെ മാനസികനിലയില്‍ ശ്രദ്ധ പുലര്‍ത്താന്‍ വരുന്ന ബന്ധുക്കളോടും മറ്റും കടുത്ത രോഷത്തോടെയായിരുന്നു ഇവര്‍ പെരുമാറിയിരുന്നതെന്ന് ശയാമയെ വിചാരണ ചെയ്ത ഡ്യൂണ്‍കാന്‍ അറ്റ്കിന്‍സണ്‍ പറഞ്ഞു.
കൊലപാതകത്തിനു ശേഷം ചോരയില്‍ കുളിച്ച് മുറിക്ക് പുറത്തിറങ്ങി കാര്‍പ്പറ്റില്‍ കിടക്കുന്ന മുറിഞ്ഞ കരളില്‍ നോക്കി പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ചൊല്ലുകയായിരുന്നു ശയാമ അലി. സാത്താന്‍ ശക്തികള്‍ തന്റെ മകളെ സ്വാധീനിക്കുമെന്ന് ഭയന്ന് പാവകളുടെയും ചിത്രങ്ങളിലെ രൂപങ്ങളിലുള്ള കണ്ണുകളും മായ്ച്ചു കളയുമായിരുന്നുവെന്ന് അറ്റ്കിന്‍സണ്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍മകളുമൊന്നിച്ചു തനിച്ചു കഴിയുകയായിരുന്നു ശയാമ. ദൈവത്തിന് തന്റെ മകളെ ആവശ്യമുണ്ടെന്നും തനിക്ക് അതിന് പൂര്‍ണ്ണ സമ്മതമായിരുന്നുവെന്നും
കൊലപാതകത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞിരുന്നു. മകളെയായിരുന്നില്ല താന്‍ കൊന്നതെന്നും സാത്താനെയായിരുന്നു ഇല്ലാതാക്കിയതെന്നും അവര്‍ പറഞ്ഞു. സമയബന്ധിതമല്ലാതെ മാനസികാരോഗ്യകേന്ദ്രത്തില്‍ ഇവരെ പ്രവേശിപ്പിക്കാനാണ് ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല