ലോകവിപണി കഴിഞ്ഞമൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോകുന്നതെന്ന് കണക്കുകള്‍ . വെള്ളിയാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് 5000 കോടിയിലേറെ ഇടിവ് ആഗോള വിപണിയില്‍ രേഖപ്പെടുത്തി.
അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് വിപണിയിലെ ഇടിവിനാധാരം. ഫ്രാന്‍സിലെ വിപണികളുടെ ഗ്രേഡിങ് “എഎഎ” ഇല്‍നിന്ന് എഎ+ യിലേക്ക് തരം താഴ്ത്തിയതും ഗ്രീസിലെ കടുത്ത സാമ്പത്തിക അസ്വസ്ഥതകളും ലോകവിപണിയെ പ്രതികൂലമായി ബാധിച്ചു.
യൂറോപ്പിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ജര്‍മ്മനിയും ഓസ്ട്രേലിയയും അംഗീകരിച്ചെങ്കിലും വിപയിയെ കരകയറ്റാന്‍ ഇതുകൊണ്ടും സാധിച്ചില്ല. ഇന്ത്യന്‍ വിപണിയില്‍ ബോംബെ സൂചിക സെന്‍സക്സ് 17,000 പോയന്റിനു താഴെയും ദേശീയ സൂചിക നിഫ്റ്റി 5,000 പോയന്റിന് താഴെയുമാണ് കഴിഞ്ഞവാരം വ്യാപാരം അവസാനിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല