ഇന്ത്യയുടെ ഒളിമ്പിക്‌സ് വെങ്കല ജേതാവ് വിജേന്ദര്‍ സിങ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. എന്നാല്‍ കോമണ്‍വെല്‍ത്ത് വെങ്കല ജേതാവ് ജയ് ഭഗവാന്‍ രണ്ടാംവട്ടത്തില്‍ കടന്നിട്ടുണ്ട്.ബെയ്ജിങ് ഒളിമ്പിക്‌സിന്റെ തനിയാവര്‍ത്തനമായ (മിഡില്‍ വെയ്റ്റ് 75 കി.ഗ്രാം) പോരാട്ടത്തില്‍ ക്യൂബയുടെ എമിലിയൊ കോറിയയാണ് ഏഴാം സീഡായ വിജേന്ദറിന് പുറത്തേക്കുള്ള വഴി കാണിച്ചത് (16-9).
ഒളിമ്പിക്‌സ് സെമിയിലും കോറിയയാണ് വിജേന്ദറിനെ തോല്പിച്ചിരുന്നത്. ആദ്യവട്ടത്തില്‍തന്നെ ക്യൂബന്‍ ബോക്‌സര്‍ 4-1ന് മുന്നിലെത്തിയിരുന്നു. രണ്ടാംറൗണ്ടില്‍ തിരിച്ചുവരാന്‍ വിജേന്ദര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും കോറിയ 9-5ന് ലീഡ് നിലനിര്‍ത്തി.
കോമണ്‍വെല്‍ത്ത് വെങ്കലജേതാവ് ജയ്ഭഗവന്‍ ലൈറ്റ് വെയ്റ്റ് (60 കി.ഗ്രാം) വിഭാഗത്തില്‍ ലിത്വാനിയയുടെ ഇവാല്‍ഡസ് പെട്രോസ്‌കനിനേയാണ് എട്ടിനെതിരെ 15 പോയന്റുകള്‍ക്ക് വീഴ്ത്തിയത്. യൂത്ത് ഒളിമ്പിക്‌സിലെ സ്വര്‍ണജേതാവാണ് പെട്രോസ്‌കസ്. ചെക് താരം മിറോസ്‌ലാവ് സെര്‍ബനാണ് ഇന്ത്യന്‍ താരത്തിന്റെ അടുത്ത എതിരാളി.
പരിചയ സമ്പന്നനായ ജയ്ഭഗവാന്‍ ഓരോ റൗണ്ടിലും തന്ത്രങ്ങള്‍ മാറ്റിയത് എതിരാളിയെ കുഴക്കുകയായിരുന്നു. ആദ്യറൗണ്ടില്‍ ഇരുവരും രണ്ട് പോയന്റ് വീതം നേടി. എന്നാല്‍, രണ്ടാംറൗണ്ടില്‍ ഭഗവാന്‍ 9-5ന് ലീഡ് പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല