1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ബോള്‍ട്ടനിനെതിരേ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിക്കു തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണു ചെല്‍സി ബോള്‍ട്ടണെ തകര്‍ത്തുവിട്ടത്‌. ബോള്‍ട്ടണിന്റെ സ്വന്തം റീബോക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട്‌ താരം ഫ്രാങ്ക്‌ ലാംപാഡ്‌ ഹാട്രിക്കടിച്ചു. ശേഷിച്ച രണ്ടു ഗോളുകള്‍ നേടിയത്‌ ബോള്‍ട്ടണിന്റെ മുന്‍താരം ഡാനിയേല്‍ സ്‌റ്റുറിഡ്‌ജായിരുന്നു. ഡെഡ്‌റിക്‌ ബോയാത ഒരു ഗോളടിച്ചു ബോള്‍ട്ടണിന്റെ തോല്‍വി ഭാരം കുറച്ചു. ജയത്തോടെ ചെല്‍സി മൂന്നാം സ്‌ഥാനത്തു കുതിച്ചെത്തി.

ഇതോടെ ഏഴു കളികളില്‍ 16 പോയന്‍റുമായി മാഞ്ചസ്റ്റര്‍ ക്ളബുകള്‍ക്ക് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് നീലക്കുപ്പായക്കാര്‍. 19 പോയന്‍റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കളി ചൂടുപിടിക്കും മുമ്പേ മുന്‍ ബോള്‍ട്ടന്‍ താരം കൂടിയായ സ്റ്റുറിഡ്ജ് ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ ഇടങ്കാലുകൊണ്ടുള്ള കോര്‍ണര്‍ കിക്കില്‍ ഹെഡറുതിര്‍ത്ത് സ്റ്റുറിഡ്ജ് ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തു. ബോള്‍ട്ടണിന്റെ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത സ്‌റ്റുറിഡ്‌ജായിരുന്നു ഗോള്‍ വേട്ടയ്‌ക്കു തുടക്കമിട്ടത്‌. രണ്ടാമത്തെ ഗോളിന്റെ സൂത്രധാരനും സ്‌റ്റുറിഡ്‌ജായിരുന്നു. ശേഷിച്ച ഗോളുകള്‍ ബോള്‍ട്ടന്‍ ഗോള്‍കീപ്പര്‍ ബോഡ്‌ഗാന്റെ പിഴവില്‍നിന്നായിരുന്നു.

ഡേവിഡ് എന്‍ഗോഗിനെ മുന്‍നിര്‍ത്തി ബോള്‍ട്ടന്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ 15ാം മിനിറ്റില്‍ രണ്ടാം ഗോളും അടിച്ചുകയറ്റി ചെല്‍സി ആധിപത്യമുറപ്പിച്ചു. മാറ്റയും റാമിറെസും ചേര്‍ന്ന നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ചപ്പോള്‍ സ്റ്റുറിഡ്ജ് നല്‍കിയ സ്ക്വയര്‍ പാസ് പെനാല്‍റ്റി ഏരിയക്കുള്ളില്‍നിന്ന് ലാംപാര്‍ഡ് അനായാസം വലയിലെത്തിക്കുകയായിരുന്നു. 10 മിനിറ്റു പിന്നിടവെ ഡേവിഡ് ലൂയിസിന്‍െറ പാസില്‍ സ്റ്റുറിഡ്ജ് ലീഡുയര്‍ത്തി. രണ്ടു മിനിറ്റിനുശേഷം 30 വാരയിലധികം ഓടിക്കയറി ലൂയിസ് തൊടുത്ത ഷോട്ട് പിടിച്ചെടുക്കുന്നതില്‍ ബോള്‍ട്ടന്‍ ഗോളി ബോഡ്ഗാന് പിഴവു പറ്റി. പന്ത് തെന്നിനീങ്ങിയത് ലാംപാര്‍ഡിനടുത്തേക്ക്. ഇംഗ്ളണ്ട് താരം അനായാസം തന്‍െറ രണ്ടാം ഗോളിലേക്ക് വല കുലുക്കി.

ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതും മാര്‍ട്ടിന്‍ പെട്രോവ് ഒരുക്കിക്കൊടുത്ത അവസരത്തില്‍ ഹെഡറുതിര്‍ത്ത് ഡെഡ്രിക് ബൊയാറ്റ ഒരു ഗോള്‍ തിരിച്ചടിച്ചു. കളി ഒരു മണിക്കൂറാകവേ ദിദിയര്‍ ദ്രോഗ്ബെയുടെ ഒന്നാന്തരം സ്ക്വയര്‍ പാസില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങോടെ ലാംപാര്‍ഡ് ഹാട്രിക് നേട്ടത്തിലേറി. സീസണിലെ ആദ്യ മത്സരങ്ങളില്‍ തന്നെ പകരക്കാരുടെ ബെഞ്ചിലിരുത്തിയ പുതിയ കോച്ച് ആന്ദ്രേ വില്ലാസ് ബോയെസിനു മുന്നില്‍ തന്‍െറ പ്രതിഭാശേഷി തെളിയിക്കുക കൂടിയായിരുന്നു ലാംപാര്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.